പോലീസ് കോടതിയിൽ സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചതിനു പിന്നാലെയാണ് പോലീസിന്റെ ഇത്തരം പരാമർശങ്ങൾ. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാനു൦ പോലീസ് നീക്കം നടത്തുന്നുണ്ട്. അങ്കമാലി കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ദിലീപ് നടിക്കെതിരായി നടത്തിയ പരാമർശങ്ങൾ ജാമ്യം റദ്ദാക്കാൻ പര്യാപ്തമാണെന്നാണ് പോലീസിന്റെ അനുമാനം.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളിലെ സൂക്ഷ്മ ശബ്ദങ്ങളെ പരാമർശിച്ച് ദിലീപ് നിരത്തിയ വാദo തെറ്റാണെന്നും, സൂക്ഷ്മ ശബ്ദങ്ങൾ ദിലീപ് കോടതിയിൽനിന്നു കേട്ടുമനസിലാക്കി എന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും അത്തരം സൂക്ഷ്മ ശബ്ദങ്ങൾ മനസിലാക്കാൻ അത്യാധുനിക ലാബിന്റെ സേവനം ആവശ്യമാണെന്നും സത്യവാങ്മൂലത്തിൽ പ്രോസിക്യൂഷൻ പറയുന്നു. ദിലീപ് അടുത്തിടെ നടത്തിയ വിദേശയാത്ര ഈ ശബ്ദങ്ങൾ പരിശോധിക്കാനാകാം എന്നും ദിലീപിന്റെ കൈവശം ദൃശ്യങ്ങളുണ്ടെന്ന സംശയം ബലപ്പെടുന്നതാണ് നടി ആക്രമിക്കപെട്ടപ്പോളുള്ള വീഡിയോ ദൃശ്യങ്ങളെ പറ്റിയുള്ള ദിലീപിന്റെ ഈ വാദങ്ങളെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദിലീപ് തെറ്റിദ്ധാരണ പരത്തുന്നുവെന്നും അതിനാല്‍ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമര്‍പ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി തള്ളണമെന്നാണ് പോലീസിന്റെ ആവശ്യം. എന്നാൽ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുള്ള രേഖകള്‍ ലഭ്യമാക്കാന്‍ അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.