അക്രമം നടക്കുമ്പോൾ അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും കംമ്പാർട്ട്മെന്റിൽ ഉള്ളവർ സഹായത്തിനെത്തിയില്ലന്നും അവർ ഉറക്കം നടിച്ചുവെന്നും നടി പറയുന്നു. ഒടുവില്‍ ട്രെയിനില്‍ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്. തുടർന്ന് തിരക്കഥാകൃത്ത് ഉണ്ണി ടി ടി ആർ നെ വിളിച്ചുവരുത്തി. ടി ടി ആർ റെയില്‍വേ പോലീസില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇങ്ങനെയൊരു ദുരനുഭവം ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാനാണ് താനിപ്പോള്‍ പ്രതികരിക്കുന്നതെന്നും ഒറ്റക്കാകുമ്പോള്‍ ചിലപ്പോള്‍ ആരും സഹായത്തിന് വരില്ല. സ്ത്രീ സുരക്ഷ എവിടെയും എത്തിയില്ല എന്നും നടി പറഞ്ഞു.