പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ത്ത് നടി അനശ്വര രാജന്‍. അനശ്വര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പരാമര്‍ശവും വന്‍ വിവാദമായിരുന്നു. പരാമര്‍ശത്തിനെതിരായാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ചിത്രം.
പൗരത്വ ഭേദഗതി നിയമത്തിനെതിരാണ് താനെന്നും അനശ്വര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.