വിജയ്ക്ക് ആദായവകുപ്പിന്റെ നോട്ടീസ്

ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ്ക്ക് ആദായവകുപ്പിന്റെ നോട്ടീസ്. മൂന്ന് ദിവസത്തിനകം ആദായ നികുതി ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടത്. സ്വത്ത് വിവരങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിജയ്ക്ക് നോട്ടീസ് കിട്ടിയത്.

കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടനെ കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറില്‍ അധികം നേരം ചോദ്യം ചെയ്തിരുന്നു. നടന്‍ വിജയ്‌യുടെ വീട്ടില്‍ നിന്ന് അനധികൃതമായി പണമൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു അതിന് ശേഷം ആദായനികുതി വകുപ്പ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
എന്നാല്‍, ബിഗില്‍ എന്ന സിനിമയുടെ നിര്‍മ്മാതാക്കളിലൊരാളായ എജിഎസ് ഗ്രൂപ്പിന്റെ ഉടമ അന്‍പുച്ചെഴിയന്റെ  മധുരൈയിലെയും ചെന്നൈയിലെയും വീട്ടില്‍ നിന്ന് 77 കോടി രൂപ അനധികൃതമായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയെന്നും ആദായനികുതി വകുപ്പ് അറിയിച്ചിരുന്നു.

admin:
Related Post