മുന്‍ മാനേജരുടെ മരണത്തിനു പിന്നാലെ സുശാന്തും

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം മുന്‍ മാനേജരുടെ ആത്മഹത്യയ്ക്കു പിന്നാലെ. സുശാന്തിന്റെ  മുന്‍ മാനേജറായ ദിശ സാലിയന്‍ ജീവനൊടുക്കി അഞ്ചു ദിവസം പിന്നിടുന്‌പോഴാണു നടനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജൂണ്‍ എട്ടിനു മുംബൈ മലാഡിലെ 14 നില കെട്ടിടത്തില്‍നിന്നു ചാടിയാണ് ദിശ സാലിയന്‍ (28) ജീവനൊടുക്കിയത്. കെട്ടിടത്തില്‍ നടന്ന ഒരു പാര്‍ട്ടിക്കിടയിലാണ് ദിശ താഴേയ്ക്കു ചാടിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ദിശയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. ദിശയുടെ കാമുകന്‍ രോഹന്‍ റായ് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തു. രോഹനുമായുള്ള ബന്ധത്തിലെ വിള്ളലാണ് ദിശയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കരുതുന്നത്. സുശാന്ത് സിംഗ് രജ്പുതിന് പുറമേ വരുണ്‍ ശര്‍മ, ഭാരതി സിംഗ്, ഐശ്വര്യ റായ് ബച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പവും ദിശ പ്രവര്‍ത്തിച്ചിരുന്നു.

English Summary : Actor Sushant Singh Rajput dies by suicide at Bandra

admin:
Related Post