ആ ദിവസം എനിക്കു മറക്കാനാവില്ല.
ശ്രീദേവിയെക്കുറിച്ച് നടൻ റഹ്മാൻ.
വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടക്കുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഞാന്‍. ചെന്നു കയറിയപാടെ ഞാന്‍ അവിടെ കൂടിയിരുന്നവരെ ആകെയൊന്നു നിരീക്ഷിച്ചു. പാര്‍ട്ടി തീരുംവരെ ഒരു കൂട്ടു വേണമല്ലോ.
പരിചയമുള്ള മുഖങ്ങള്‍ തിരയവേ, വളരെ സുപരിചതമായ ഒരു മുഖം എന്‍െ കണ്ണില്‍ നിറഞ്ഞു…
മുന്നിലതാ, ശ്രീദേവി…. ബോളിവുഡിന്‍റെ സ്വപ്നസുന്ദരി.
തീര്‍ത്തും അപ്രതീക്ഷിതമായ കൂടിക്കാഴ്ച.
ആദ്യമായിട്ടായിരുന്നു ഞാന്‍ ശ്രീദേവിയെ നേരില്‍ കാണുന്നത്. ഞാന്‍ അടുത്തേക്കു ചെന്നപ്പോള്‍ അടുത്ത പരിചയക്കാരനെ കാണുന്നതുപോലെ അവര്‍ എന്‍റെയടുത്തേക്കു നടന്നുവന്നു.
ഒരു ആരാധകന്‍ നില്‍ക്കുന്നതു പോലെ വിസ്മയത്തോടെയാണ് ഞാന്‍ അവരുടെ അടുത്തുനിന്നത്. മനസ്സില്‍ അവരോട് തോന്നിയിട്ടുള്ള ആരാധനയെപ്പറ്റി ഞാന്‍ തുറന്നു പറഞ്ഞു. എന്നെ മോഹിപ്പിച്ചതും വിസ്മയിപ്പിച്ചതുമായി കഥാപാത്രങ്ങളെപ്പറ്റി പറഞ്ഞു.
വിനയത്തോടെയും പുഞ്ചിരിയോടെയുമാണ് അവര്‍ സംസാരിച്ചത്. ഒരു താരറാണിയുടെ യാതൊരുവിധ ജാഡകളുമില്ലാതെ….
പക്ഷേ, ഞാന്‍ ഞെട്ടിപ്പോയത് എന്‍റെ സിനിമകള്‍ കണ്ടിട്ടുണ്ട് എന്നവര്‍ പറഞ്ഞപ്പോഴാണ്. പുതു പുതു അര്‍ഥങ്ങള്‍ എന്ന സിനിമയുടെ കാര്യം അവര്‍ എടുത്തുപറഞ്ഞപ്പോള്‍ ഞാന്‍ വിസ്മയിച്ചു പോയി.
ഇപ്പോള്‍…
ഒരിക്കലും പ്രതീക്ഷിക്കാതെ വന്നെത്തിയ ഈ സങ്കടവാര്‍ത്തയില്‍ ഉള്ളുനൊന്തിരിക്കുമ്പോള്‍… അന്നത്തെ ആ കൂടിക്കാഴ്ച മനസ്സില്‍ നിറയുന്നു. ശ്രീദേവി എന്ന അഭിനയപ്രതിഭ എന്നെ വിസ്മയിപ്പിച്ച ഓരോ കഥാപാത്രങ്ങളും മുന്നില്‍ വന്നു നില്‍ക്കുന്ന പോലെ…