കൊല്ലം: അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ 18 വർഷത്തിനുശേഷം സിബിഐ പിടികൂടി. മുൻ സൈനികരായിരുന്ന അഞ്ചൽ സ്വദേശി ദിബിൽ കുമാർ, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരാണ് പോണ്ടിച്ചേരിയിൽ നിന്ന് പിടിയിലായത്. ഇവരെ കൊച്ചിയിലെ സിജെഎം കോടതിയിൽ ഹാജരാക്കും,
അഞ്ചൽ സ്വദേശിയായ രഞ്ജിനിയും ഇവരുടെ രണ്ട് പെൺകുഞ്ഞുങ്ങളുമാണ് കൊല്ലപ്പെട്ടത്. 2006 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.ദിബില്‍ കുമാറിന് രഞ്ജിനിയില്‍ ജനിച്ചതായിരുന്നു ഇരട്ടക്കുട്ടികള്‍. കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ഇയാള്‍ക്കെതിരേ പരാതിയുമായി ഇവര്‍ മുന്നോട്ട് വന്നു. കുട്ടികളുടെ ഡിഎന്‍എ പരിശോധിക്കാന്‍ വനിതാ കമ്മീഷന് നിര്‍ദേശിക്കുകയും ചെയ്തു.
ഈ സാഹചര്യത്തില്‍ തെളിവുകള്‍ നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇവിടെയെത്തിയ പ്രതികള്‍ മൂന്ന് പേരെയും കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ട് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍ താമസിക്കുന്ന ഇവര്‍ ഇവിടെയെത്തി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് കുട്ടികളുണ്ടെന്നും സിബിഐ അറിയിച്ചു.
Accused in custody after 18 years