ലോകായുക്തനിയമഭേദഗതിക്കെതിരെ ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി

ലോകായുക്തയെ അപ്രസക്തമാക്കുന്ന ബിൽ നിയസഭയിൽ കൊണ്ടുവരുന്നതിനെതിരെ ആം ആദ്മി പാർട്ടി മുൻ സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടറിയേറ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തി.
10 മണിക്ക് ആരംഭിച്ച നിരാഹാര സമരം അഴിമതിക്കെതിരെ നിരന്തര പോരാട്ടം നടത്തുന്ന ശ്രീ. കെ. എം. ഷാജഹാൻ ഉത്ഘാടനം ചെയ്തു. 21 വർഷം മുമ്പ് സ: നായനാരുടെ നേതൄത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ വളരെ അഭിമാനത്തോടെ കൊണ്ടുവന്ന ലോകായുക്ത നിയമം 21 വർഷങ്ങൾക്കുശേഷം ശ്രീ. പിണറായി വിജയൻ്റെ നേതൄത്വത്തിലുള്ള അതേ ഇടതുപക്ഷ സർക്കാർ, ലോകായുക്ത നിയമം അപ്രസക്തമാക്കുന്നതിനായി ബിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത് അഴിമതിസംരക്ഷണ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണെന്നും, അത്തരത്തിലുള്ള ഒരു ബിൽ അസംബ്ലിയിൽ കൊണ്ടു വന്നാൽ അതിനെതിരെ കോടതിയിൽ പോകുന്നവർക്കൊപ്പം കക്ഷി ചേരുമെന്നും, കോടതിയായിരിക്കും ഇതിൻ്റെ അവസാന വാക്കെന്നും അദ്ദേഹം പ്രസ്താവിച്ചു.
മുൻ സംസ്ഥാന കൗൺസിൽ അംഗം ശ്രീ.ജയകുമാർ (കൊല്ലം) ൻ്റെ സ്വാഗതാശംസയോടെ ആരംഭിച്ച ഏകദിന ഉപവാസ സമരം ഉത്ഘാടനത്തിനു ശേഷം പൊതുജന വേദി ചെയർമാൻ ശ്രീ.മുണ്ടേല ബഷീർ, രാഷ്ട്രീയ ചിന്തകൻ ശ്രീ. സുശീലൻ, ശ്രീ.ഫ്രെഡി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

admin:
Related Post