അബ്ദുൾ റഹീമിനെ തൂക്ക് കയറിൽ നിന്ന് രക്ഷിക്കാൻ വേണ്ടത് 34 കോടി; യാജകനായി തെരുവിൽ ഭിക്ഷയെടുത്ത് ബോചെ

തിരുവനന്തപുരം: പ്രവാസജീവതവും കുടുംബത്തിന്റെ പ്രാരാബ്ധം മാറ്റണമെന്ന സ്വപ്നത്തോടെയുമാണ് 18 വർഷം മുൻപ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ അബ്ദുൽ റഹീം സൗദിയിലേക്ക് എത്തിയത്. എന്നാൽ നിരപരാധിയായ അബ്ദുൾ റഹീം ചെയ്യാത്തകുറ്റത്തിന് തടവിലായതോടെയാണ് കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടത്. മകൻ നിരപരാധിയാണെന്ന് അറിഞ്ഞിട്ടും പലരേയും കണ്ടു. എംബസിവഴിയും രാഷ്ട്രീയക്കാർ വഴിയും പല നിവേദനങ്ങളും നടത്തിയിട്ടും കണ്ണീര് മാത്രമായിരുന്നു കുടുംബത്തിന്റെ വിധി. .അബ്ദുൽ റഹീമിന്റെ വധശിക്ഷ ഒഴിവാക്കാൻ ഈ മാസം 16ന് മുമ്പ് മോചനദ്രവ്യമായി 36 കോടി രൂപ നൽകേണ്ടത്.

ഇതോടെയാണ് ധന സമാഹരണത്തിന് ബോബി ചെമ്മണ്ണൂരിന്റെ ചാരിറ്റബിൾ സംഘടനയായ ബോചെ ഫാൻസ് ഇന്റർനാഷണൽ രം​ഗത്തെത്തുന്നത്. തെരുവിലിറങ്ങി ധനസമാഹരണം നടത്തിയാണ് ബോചെ പുതുവഴി കണ്ടെത്തിയത്. തിരുവനന്തപുരത്ത് നിന്ന് തുടക്കം കുറിച്ച ധനസമാഹരണ യാത്രയ്ക്ക് തുടക്കത്തിൽ തന്നെ വലിയ വരവേൽപ്പ് ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് തുടക്കം കുറിച്ച് ധനസമഹാരണം കേരളത്തിന്റെ തെക്കേ അറ്റം തുടങ്ങി വടക്കെ അറ്റം വരെ ഓടി നിർത്തുമെന്നാണ് ബോചെ വൺഇന്ത്യയോട് പ്രതികരിച്ചത്.

തിരുവനന്തപുരം തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചു. കാര്യവട്ടം ക്യാമ്പസിലേക്കും എത്തി യാത്ര അങ്ങനെ തുടരുകയാണ്. പണം നേരിട്ടും ഓൺലൈനിലൂടെയും നൽകാം. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തിൽ യാചക യാത്ര നടത്തുക. റെയിൽവേ സ്റ്റേഷനുകൾ ബസ് സ്റ്റാൻഡുകൾ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ എല്ലാം ബോബി ചെമ്മണ്ണൂർ യാചനയ്ക്കായി നേരിട്ട് എത്തും.

2006 ഡിസംബറിലായിരുന്നു അനസിന്റെ മരണം. ഡ്രൈവർ ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28ആംമത്തെ ദിവസമായിരുന്നു സംഭവം. റഹീമിന്റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്‌മാൻ അൽശഹ്‌രിയുടെ മകനാണ് അനസ്.ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ട്രാഫിക് സിഗ്‌നൽ ലംഘിച്ചുപോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരിൽ റഹീമുമായി അനസ് വഴക്കിട്ടു.

പിൻസീറ്റിലിരുന്ന അനസിനെ കാര്യം പറഞ്ഞു മനസിലാക്കാൻ തിരിഞ്ഞപ്പോൾ പലതവണ അബ്‌ദുൽ റഹീമിന്റെ മുഖത്ത് തുപ്പി. തടയാൻ ശ്രമിച്ചപ്പോൾ അബ്‌ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ചിരുന്ന ജീവൻരക്ഷാ ഉപകരണത്തിൽ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി. ഏറെനേരം ശബ്‌ദം കേൾക്കാതിരുന്നപ്പോൾ സംശയം തോന്നി നോക്കിയപ്പോഴാണ് ചലനമില്ലാതെ കിടക്കുന്നത് കണ്ടത്.

ഇതോടെ ഭയന്നുപോയ അബ്‌ദുൽ റഹീം സൗദിയിൽ തന്നെ ജോലി ചെയ്‌തിരുന്ന മാതൃസഹോദര പുത്രൻ മുഹമ്മദ് നസീറിനെ വിളിച്ചു വിവരം അറിയിച്ചു. പിന്നീട് ഇരുവരും പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന വിചാരണയിൻ അബ്‌ദുൽ റഹീമിന് വധശിക്ഷയും നസീറിന് പത്ത് വർഷം തടവും കോടതി വിധിച്ചു. ഏറെക്കാലത്തെ അപേക്ഷയ്‌ക്ക് ശേഷമാണ് 15 മില്യൺ റിയാൽ (34) കോടി രൂപ ബ്ളഡ് മണിയായി നൽകിയാൽ അബ്‌ദുൽ റഹീമിന് മാപ്പ് നൽകാമെന്ന് അനസിന്റെ കുടുംബം സമ്മതിച്ചത്.

admin:
Related Post