മികച്ച നടി പാർവതി നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം: 2018 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ മന്ത്രി എ കെ ബാലൻ  പ്രഖ്യാപിച്ചു. ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്ന പത്തംഗ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്.  ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായും ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാർവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഒറ്റമുറി വെളിച്ചം മികച്ച ചിത്രമായും ഇ.മ.യൗ എന്ന ചിത്രം ഒരുക്കിയ ലിജോ ജോസ് പല്ലിശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു.

ഇത്തവണ 37 അ​വാ​ർ​ഡു​ക​ളി​ൽ 28 എ​ണ്ണ​വും കരസ്ഥമാക്കിയത് ന​വാ​ഗ​ത​രാണ്.

മികച്ച നടൻ  ഇന്ദ്രൻസ് (ആളൊരുക്കം )   മികച്ച നടി പാർവതി (ടേക്ക് ഓഫ് )   മികച്ച ചിത്രം ഒറ്റ മുറി വെളിച്ചം. ഏദൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടി. മികച്ച ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജു (രഞ്ജൻ പ്രമോദ് ) മികച്ച സ്വഭാവനടൻ  അലൻസിയർ , മികച്ച സ്വഭാവനടി പൊളി വത്സൻ (ഈ.മ.യൗ)  മികച്ച സംവിധായകൻ ലിജോ ജോസ് പല്ലിശേരി (ഈ.മ.യൗ),  മികച്ച കഥ എം എ നിഷാദ് (കിണർ ). മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)

ക്ലിന്‍റ് എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ച പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്,  മികച്ച സംഗീത സംവിധായകൻ അർജുനൻ മാസ്റ്റർ (ഭയാനകം), ഗായിക സിത്താര (വിമാനം ), ഗായകൻ ഷഹബാസ് അമൻ (മായനദി ), പശ്ചാത്തല സംഗീതം ഗോപീസുന്ദർ ,ക്യാമറ മനേഷ് മാധവൻ (ഏദൻ ).

 

 

admin:
Related Post