പ്യോങാങ് : ദക്ഷിണ കൊറിയൻ സിനിമ കാണുകയും വിൽക്കുകയും ചെയ്ത 2 ആ ൺകുട്ടികളെ വെടിവെച്ചു കൊന്ന് ഉത്തരകൊറിയ. 16,17 വയസ്സുള്ള കുട്ടികളെയാണ് ഉത്തരകൊറിയയിലെ ഫയറിങ് സ്‌ക്വാർഡ് വെടിവെച്ചു കൊന്നതെന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനീസ് അതിർത്തിയോട് ചേർന്നുള്ള റിയാങ് ഗാങ് പ്രാവിശ്യയിലെ സ്കൂളിൽ പഠിച്ചിരുന്ന കുട്ടികളാണിവർ.
പൊതുജന മാധ്യത്തിലാണ് ശിക്ഷ നടപ്പിലാക്കിയത്. ദക്ഷിണ കൊറിയൻ സിനിമകൾക്ക് നിരോധനമുള്ള രാജ്യത്ത് നിയമം ലംഘിക്കുനവർക്കെതിരെ കർശന നടപടി ഭരണകുടം സ്വീകരിക്കുന്നുണ്ട്. ദർശന കൊറിയൻ സിനിമകൾക്കും പാട്ടുകൾക്കും ഷോകൾക്കും വർധിച്ചു വരുന്ന ജനപ്രിതി കാരണമാണ് ഇവ കിം ജോങ് ഉൻ ഭരണകുടം 2020-ൽ നിരോധിച്ചത്