സ്വാശ്രയഭാരതത്തിന് 15 ഇന പരിപാടി

ന്യൂഡല്‍ഹി: കോവിഡില്‍ നിന്ന് മുക്തി നേടി സ്വാശ്രയഇന്ത്യ(ആത്മനിര്‍ഭര്‍ അഭിയാന്‍)സൃഷ്ടിക്കുന്നതിന്  പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പദ്ധതി വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. എല്ലാ തലങ്ങളിലുമുള്ള സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് ഏഴു മേഖലകളിലായി പതിനഞ്ചിന പരിപാടികള്‍ നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു.

1.പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 20000 കോടി.
2. ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ശേഷി കൂട്ടാന്‍ 10000 കോടി.
3.പിഎഫ് വിഹിതം മൂന്ന് മാസത്തേയ്ക്ക് കൂടി സര്‍ക്കാര്‍ അടയ്ക്കും.
4. നൂറില്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പിഎഫ് വിഹിതം 10 ശതമാനമാക്കി കുറച്ചു.
5. സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ അനുവദിക്കില്ല.
6. ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് പണലഭ്യത ഉറപ്പാക്കാന്‍ 30000 കോടിയുടെ പദ്ധതി.
7. മേക്ക് ഇന്‍ പദ്ധതിക്ക് മുന്‍തൂക്കം.
8. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം നവംബര്‍ 30 വരെ നീട്ടി.
9. ടാക്സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം.
10. ചില പ്രത്യേക മേഖലകളില്‍ ടിഡിഎസ്, ടിസിഎസ് നിരക്ക് 25 ശതമാനം കുറച്ചു. പുതിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍.
11. കരാര്‍ തുക, വാടക, പലിശ, ലാഭ വിഹിതം, കമ്മീഷന്‍, ബ്രോക്കറേജ് തുടങ്ങിയവയ്ക്കാണ് ബാധകം.
12. ഇതിലൂടെ 50000 കോടിയുടെ പണലഭ്യത വിപണിയില്‍ ഉറപ്പുവരുത്താം.
13. ഊര്‍ജ്ജ വിതരണ കമ്പനികളുടെ നഷ്ടം നികത്താന്‍ 90,000 കോടി രൂപയുടെ പദ്ധതി. തുടങ്ങിയവയാണ്  പ്രധാന പ്രഖ്യാപനങ്ങള്‍.

admin:
Related Post