ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ സ്ഥാനാർഥി രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച് 65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചു .ആദ്യഘട്ടത്തിലെ വിശകലനപ്രകാരം കോണ്‍ഗ്രസിന് ഗോവയിലും ഗുജറാത്തിലും വോട്ടുചോര്‍ച്ചയുണ്ടായിയിട്ടുണ്ട് .ചൊവ്വാഴ്ച രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
സംസ്ഥാനങ്ങളില്‍ നിന്നുള്ള വോട്ട് വിഹിതം: (സംസ്ഥാനം – രാംനാഥ് കോവിന്ദിന് കിട്ടിയ വോട്ടുകള്‍ – മീരാകുമാറിന് കിട്ടിയ വോട്ടുകള്‍ എന്ന ക്രമത്തില്‍)
ആന്ധ്രാപ്രദേശ് – 27,189 – 0
അരുണാചല്‍ പ്രദേശ് – 448 – 24
അസം – 10,556 – 4060
ബീഹാര്‍ – 22,460 – 18867
ഗോവ – 500 – 220
ഗുജറാത്ത് – 19,404 -7203
ഹരിയാന – 8176 – 1792
ഹിമാചല്‍ പ്രദേശ് – 1530 – 1087
ജമ്മു-കശ്മീര്‍ – 4032 – 20160
ജാര്‍ഖണ്ഡ് – 8976 – 4576
ഛത്തീസ്ഗണ്ഡ് – 6708 – 4515
മൊത്തം – 4,97,585 – 2,40,594