135 കിലോമീറ്റർ വേഗത്തിൽ “ഓഖി” ലക്ഷദ്വീപില്‍ വ്യാപക നാശം

കവരത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ശക്തമായി വീശുന്നു. അഗതി, അമിനി, കടമത്, മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കനത്ത കാറ്റില്‍ ലക്ഷദ്വീപില്‍ ലൈറ്റ് ഹൗസിന് തകരാര്‍ സംഭവിച്ചു. മിനിക്കോയിൽ വാർത്താവിനിമയ സംവിധാനങ്ങൾ തകരാറിലായി. കനത്ത മഴയേതുടർന്ന് കല്‍പ്പേനിയിലെ ഹെലിപ്പാഡ് വെള്ളത്തിലായതായും റിപ്പോർട്ടുണ്ട്.

ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. രക്ഷാപ്രവർത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീശിയടിച്ചു തുടങ്ങിയ ഓഖി മണിക്കൂറില്‍ 120-135 കിലോമീറ്റര്‍ വേഗം കൈവരിച്ച് അതിതീവ്രവിഭാഗത്തിലേക്ക് മാറിയിട്ടുണ്ട്.

ദേശീയ ദുരന്തനിവാരണസേന ഇന്ന് കവരത്തിയിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

admin:
Related Post