സ്കൂളുകള്‍ തുറക്കില്ലെന്ന് സംസ്ഥാന സര്‍ക്കാർ

തിരുവനന്തപുരം:- സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. ഈ മാസം 15നു ശേഷവും സ്‌കൂളുകള്‍ തുറക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം അപകടകരമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തുറക്കുന്നതു പ്രായോഗികമല്ലെന്നു ജില്ലകളില്‍ നിന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ സ്‌കൂളുകള്‍ തുറന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും. പല സ്‌കൂളുകളുംഫസ്റ്റ്ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുമാണ്.ഈ മാസം 15നു ശേഷം സ്‌കൂളുകള്‍ തുറക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നാണ് അണ്‍ലോക്ക്5 മാര്‍ഗനിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്.എന്നാൽ അപ്പോഴേക്കും കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണു സര്‍ക്കാരിനു ലഭിച്ച റിപ്പോര്‍ട്ട്. 10,12 ക്ലാസ് വിദ്യാര്‍ത്ഥികളെ സംശയനിവാരണത്തിനായി നിയന്ത്രണങ്ങള്‍ പാലിച്ചു സ്‌കൂളിലെത്താന്‍ അനുവദിക്കാമെന്നു നേരത്തേ വിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍ കൂടി പരിഗണിച്ചാകും അന്തിമതീരുമാനം.

admin:
Related Post