ലക്‌നൗ: ശവസംസ്‌കാര ചടങ്ങിനിടെ ശ്മശാനത്തിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 21 പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദ്നഗറില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കനത്ത മഴയെത്തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്നത്. 10 പേരോളം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണു നിഗമനം. 38 പേരെ രക്ഷപ്പെടുത്തി.
പരുക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണു സാദ്ധ്യതയെന്ന് ഗാസിയാബാദ് റൂറല്‍ എസ്പി ഇറാജ് രാജ പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം അറിയിച്ചു. രണ്ടു ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.
English Summary : The roof of the cemetery building collapsed, killing 21 people