കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപും നാദിര്‍ഷയും അറസ്റ്റില്‍. സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. ദിലീപിനെ ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ശേഷം രഹസ്യ കേന്ദ്രത്തില്‍ വെച്ച് ചോദ്യം ചെയ്തുവരികയായിരുന്നു. ഇരുവരുടെയും അറസ്റ്റ് ഡിജിപിയും സ്ഥിരീകരിച്ചു.പള്‍സര്‍ സുനിയെ ചോദ്യംചെയ്തപ്പോൾ ലഭിച്ച പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് നീങ്ങാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചെന്ന കാര്യം ഡിജിപിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അറിയിച്ചു അനുമതി ലഭിച്ച ശേഷമായിരുന്നു അറസ്റ്റ് .
നടിയോടുള്ള വ്യക്തിപരമായ വൈരാഗ്യമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത് എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന തെളിവുകൾ സൂചിപ്പിക്കുന്നത്. കൊച്ചിയിൽ എംജി റോഡിൽ ഉള്ള ഒരു ഹോട്ടലിൽ വെച്ചാണ് ഗൂഡാലാചന നടന്നത്. താരസംഘടനയായ അമ്മയുടെ പരിപാടിയുടെ ഭാഗമായാണ് ദിലീപ് ഇവിടെയെത്തിയത്. ഇതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചു.