പെരുമ്പാവൂർ: മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിത്തെറിച്ച് രണ്ടു അന്യസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമട ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ പാറമട ഉടമ ബെന്നി പുത്തേനാണ് അറസ്റ്റിലായത്.സംഭവശേഷം ഒളിവിൽ പോയ ഇയാൾ ആന്ധ്രാപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബംഗളൂരുവിൽ നിന്നാണ് പിടിയിലായത്. പാറമടയിലെ മറ്റ് രണ്ടു ജീവനക്കാരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മാനേജർ നടുവട്ടം സ്വദേശി രഞ്ജിത്ത്, അജേഷ് എന്നിവരാണ് നേരത്തെ പിടിയിലായത്.അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് രണ്ടു തൊഴിലാളികൾ മരിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കാലടി സ്വദേശിയായ ക്വാറി ഉടമയ്ക്കായി പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം തന്നെ ബംഗളൂരുവിലെത്തി. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇയാൾ വലയിലായത്.തിങ്കളാഴ്ച പുലർച്ചെയാണ് മലയാറ്റൂരിന് സമീപം ഇല്ലിത്തോട് സ്ഥിതി ചെയ്യുന്ന പാറമടയിൽ സ്ഫോടനമുണ്ടായത്. സ്ഥലത്ത് കിടന്നുറങ്ങിയിരുന്ന തമിഴ്നാട് സ്വദേശി പെരിയണ്ണ, കർണാടക സ്വദേശി ഡി.നാഗ എന്നിവരാണ് മരിച്ചത്.സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടത്തിൽ മരിച്ച തൊഴിലാളികൾ ക്വാറന്റൈനിൽ കഴിയുമ്പോഴാണ് ദുരന്തം സംഭവിച്ചത്. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകരുകയും ചെയ്തു.
മലയാറ്റൂരിൽ വെടിമരുന്ന് പൊട്ടിരണ്ടുപേർ മരിച്ച സംഭവത്തിൽപാറമട ഉടമയെ അറസ്റ്റ് ചെയ്തു
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…