കേരളത്തിലെ കശുവണ്ടി മേഖലയിൽ ഏകദേശം മൂന്നര ലക്ഷത്തോളം സ്ത്രീ തൊഴിലാളികൾ പട്ടിണിയിൽ. കേന്ദ്ര – കേരള സർക്കാരിന്റെയും കേരളത്തിലെ ബാങ്കുകളുടെയും തൊഴിലാളി വിരുദ്ധ നിലപാടുകളിൽ കേരള കശുവണ്ടി വ്യവസായ സംയുക്ത സമര സമിതിയുടെ ശക്തമായ പ്രതിഷേധത്തിൽ ഇന്നത്തെ മെയ് ദിനം കശുവണ്ടി തൊഴിലാളി വഞ്ചനാദിനമായി ആചരിച്ചു. ബാങ്കുകളുടെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ബാങ്കുകളുടെയും നിലപാടുകൾ മാറ്റി കശുവണ്ടി വ്യവസായം പുനരുദ്ധരിച്ചു കേരളത്തിൽ നിലനിർത്തി തൊഴിൽ സ്ഥിരത ഉറപ്പുവരുത്തി ഇല്ലെങ്കിൽ വൻ സമരപരിപാടികളുമായി വീണ്ടും മുന്നോട്ടുപോകുമെന്ന് സംയുക്ത സമരസമിതി നടത്തിയ യോഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ സംസ്ഥാന കൺവീനർ രാജേഷ്. കെ സംസ്ഥാന പ്രസിഡൻറ് ബി. നൗഷാദ് വൈസ് പ്രസിഡൻറ് ഡി. മാത്തുക്കുട്ടി തൊഴിലാളികളായ മഞ്ജു, ലളിത, ജലജ എന്നിവർ യോഗത്തിൽ സംസാരിച്ചു.
മെയ് 1 ലോക തൊഴിലാളി ദിനം കശുവണ്ടി മേഖലയിൽ കശുവണ്ടി തൊഴിലാളി വഞ്ചനാ ദിനമായി ആചരിച്ചു
Related Post
-
അനാഥാലയത്തില്‍ നിന്നും അയര്‍ലണ്ടിലേക്ക്
ചൈതന്യയുടെ കഥ എല്ലാവര്ക്കും പ്രചോദനം പത്തനാപുരം: പ്രതിസന്ധികളെ പൊരുതി തോല്‍പ്പിച്ച ഗാന്ധിഭവന്റെ സ്വന്തം മകള്‍ ചൈതന്യ അയര്‍ലണ്ടിലേക്ക് പറന്നു. തന്നെ…
-
രാഹുൽ ഈ നാടിന്റെ പുത്രൻ, ഉറപ്പായും വിജയിക്കും
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിന് പൂർണ പിന്തുണയുമായി രാഹുലിന്റെ നാട്ടുകാർ, രാഹുൽ ഏത് പ്രശ്നത്തിലും ഇടപെടുമെന്നും…
-
നടൻ ബാല മൂന്നാമതും വിവാഹിതനായി
നടൻ ബാല വീണ്ടും വിവാഹിതനായി, ബാലയുടെ ബന്ധുവായ ചെന്നൈ സ്വദേശി കോകിലായാണ് വധു. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്,…