ചണ്ഡിഗഢ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍ ഇതിഹാസ സ്പ്രിന്റ് താരം മില്‍ഖ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ചണ്ഡിഗഢിലെ പി.ജി ഐ.എം.ഇ.ആര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് 91 പിന്നിട്ട താരം.
അഭ്യൂഹങ്ങള്‍ പരത്തരുതെന്നും മില്‍ഖ സിങ്ങിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ബന്ധുക്കളും അറിയിച്ചു. അദ്ദേഹത്തിന്റെ പത്‌നി നിര്‍മല്‍ കൗറും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. മൊഹാലിയിലെ ഫോര്‍ടിസ് ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍.നേരത്തേ, കോവിഡ് നെഗറ്റിവ് ആയി ആശുപത്രി വിട്ടിരുന്നെങ്കിലും ശരീരത്തില്‍ ഓക്സിജ!!െന്റ അളവ് കുറഞ്ഞതുമൂലമാണ് മില്‍ഖ സിങ്ങിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
English Summary: Improvement in Milkha Singh’s health