തിരുവനന്തപുരം: ഹൈകോടതി വിധിയോടെ ദേശീയ പാത പദവി നഷ്ടമായ റോഡുകളില്‍ പ്രവർത്തിച്ചിരുന്നു മദ്യശാലകൾ വീണ്ടും തുറക്കുന്നത്തിനെതിരെ കെ.സി.ബി.സി സുപ്രീംകോടതിയെ സമീപിക്കും.
സംസ്ഥാനത്തെ രണ്ട് ദേശീയ പാതയോരങ്ങളിലെ മദ്യശാലകൾ വിധിയുടെ അടിസ്ഥാനത്തിൽ റോഡുകളുടെ എൻ.എച്ച് പദവി മറുന്നതിലൂടെ തുറക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെയാണ് സുപ്രീംകോടതിയെ സമീപിക്കുക.
എന്നാല്‍ മദ്യശാലകൾ പൂട്ടിയിട്ടും മദ്യ ഉപഭോഗം കുറഞ്ഞതായി റിപ്പോർട്ടുകളൊന്നുമില്ല, മദ്യശാലകൾക്ക് എൻ.ഒ.സി നൽകുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ അവകാശം ഇല്ലാതാക്കിയ ഒാർഡിനൻസ് ഇറക്കിയത് വിവേചനം ഇല്ലാതാക്കാനാണ് എന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
ചേര്‍ത്തല – തിരുവനന്തപുരം, കുറ്റിപ്പുറം – വളപട്ടണം എന്നീ റോഡുകളുടെ ദേശീയ പാത പദവിയാണ് ഹൈകോടതി വിധിയോടെ നഷ്ടമായത്. ഈ ഭാഗത്തെ മദ്യശാലകള്‍ക്കാണ് ഹൈകോടതി വിധിയോടെ പ്രവര്‍ത്തനാനുമതി ലഭിച്ചത്.
ഇൗ മാസം എട്ടിന് മദ്യ വിരുദ്ധ സമിതി നിയമസഭ മാർച്ച് നടത്താനും തീരുമാനമായിട്ടുണ്ട്.