കൊച്ചി: നടന്‍ ദിലീപുമായി തനിക്ക് ഏറെനാളത്തെ സൗഹൃദമുണ്ടെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത്.ദിലീപുമായി തനിക്ക് ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു .സംഭവത്തിന് ശേഷവും അറസ്റ്റിന് മുൻപും ദിലീപുമായി താൻ സംസാരിച്ചിരുന്നെനും നടിയെ ആക്രമിച്ച കേസിൽ തനിക്ക് ഒരു പങ്കുമില്ലെന്നാണ് ദിലീപ് ആലുവ ക്ഷേത്രം ചൂണ്ടി തേവരെ സത്യം ചെയ്ത് പറഞ്ഞിരുന്നു . ദിലീപ് തെറ്റു ചെയ്തിട്ടില്ലെന്നാണ് തന്നോട് പറഞ്ഞത്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു .
പോലീസ് തന്നെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല എന്നും . ഇടതുപക്ഷ എം.എല്‍.എമാര്‍ ആരോപണ വിധേയരായതിനാൽ അത് ബാലന്‍സ് ചെയ്യാന്‍ ആണ് തനിക്കെതിരെ ആരോപണം ഉയർത്തുന്നത് എന്ന് സംശയമുണ്ട്എന്നും . താന്‍ ദിലീപ് ഫാന്‍സിന്റെ പ്രസിഡന്റാണെന്ന് പറയുന്നത് സത്യമല്ലാത്ത വാർത്തയാണെന്നും അദ്ദേഹം പറഞ്ഞു .