ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

കേരളീയത നിറഞ്ഞു നിന്ന ഗാനങ്ങളും കവിതകളും കൊണ്ട് ശ്രെദ്ധയനായ എഴുത്തുകാരനായിരുന്നു  ആലപ്പുഴ മങ്കൊമ്പ് സ്വദേശിയായ   ബീയാർ പ്രസാദ് (62) ഏറെ നാളായി അസുഖബാധിതനായി ചികിത്സായിലായിരുന്നു. ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന ചിത്രത്തിലൂടെയാണ്  ഗാനരചയിതാവായി തുടക്കം

കുറിച്ചത്.

സിനിമ കൂടാതെ നിരവധി സംഗീത  ആൽബങ്ങൾക്കും രചന നിർവഹിച്ചു. തട്ടും പുറത്ത് അച്യുതൻ, ജലോത്സവം, വെട്ടം എന്നിങ്ങനെ അറുപതോളം സിനിമകൾക്ക്‌ രചന നിർവഹിച്ചിട്ടുണ്ട്. 1993 ൽ ജോണി എന്ന സിനിമയ്ക്കു തിരക്കഥ രചിച്ചു കൊണ്ടാണ് ചലച്ചിത്ര മേഖലയ്ക്കു പ്രേവേശിക്കുന്നത്.

ഇല്ലത്തെ കല്യാണത്തിന്, മഴതുള്ളികൾ പൊഴിഞ്ഞിടുമീ നാടൻവഴി (വെട്ടം ),കേരനിരകളാടും (ജലോത്സവം ), കാസവിന്റെ തട്ടമിട്ടു എന്നിങ്ങനെയുള്ള ഗാനങ്ങളെല്ലാം വളരെ ശ്രെദ്ധ നേടിയതാണ്.

ബീയാർ പ്രസാദിന്റെ നിര്യണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഗാനരചയിതാവ്, സംവിധായകൻ, അവതാരകൻ, പ്രഭാഷകൻ, നാടക രചയിതാവ് എന്നി നിലകളിലും ശ്രെദ്ധ നേടിയിരുന്നു.

admin:
Related Post