ദുബായ്: ഗള്‍ഫില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ സ്വദേശി ദുബായിയിലും ആലപ്പുഴ സ്വദേശി സൗദി അറേബ്യയിലുമാണ് മരിച്ചത്. മരിച്ചു. കാടാച്ചിറ മമ്മാക്കുന്ന് ജുമാഅത്ത് പള്ളിക്ക് സമീപം പാലക്കല്‍ അബ്ദു റഹ്മാന്‍(55) ആണ് ഇന്നലെ പുലര്‍ച്ചെ ദുബായിയില്‍ മരിച്ചത്.
ദുബായിയില്‍ ഹോട്ടല്‍ മാനേജരായ ഇദ്ദേഹം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഹൂഫ്, റംഷാദ്, റസ്ലിയ, റിസ്വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന.ആദിക്കാട്ടുകുളങ്ങര സ്വദേശി ഹബീബ്ഖാന്‍ ആണ് സൗദി അറേബ്യയില്‍ മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 21 ആയി.ഇതിനിടെ യുഎഇയില്‍ ഞായറാഴ്ച 536 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യപ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 91 പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് ഇതുവരെ 76 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,349 ആയി. ക്കും.