സമൂഹം ഇന്ന് എല്ലാ തലത്തിലും വിഭജനത്തിന്റെ പാതയിലാണ്. അവിടെ യോജിപ്പിന്റെ കളം ഒരുക്കാൻ സിനിമ പോലെയുള്ള കലാ സാംസ്ക്കാരിക മാധ്യമങ്ങൾക്കേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു, മോഹൻലാൽ ചെയർമാനായ കൊച്ചി മെട്രോ ഫിലിം ഫെസ്റ്റിന്റേയും മലയാളി സുഹ്രത് സംഘ(മാസ്സ്) ത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റിൽ കോയമ്പത്തൂരിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര ഹ്രസ്വ ചലചിത്ര മേളയുടെ സ്വാഗത സംഘം ഓഫീസ് രാംനഗറിലെ സായി ബിൽഡിംഗ്സിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസ്സ് പ്രസിഡണ്ട് അഡ്വ.ആർ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ടുമാരായ വി.എസ്.സുബാഷ്, എൻ.മോഹൻകുമാർ, വനിതാ വിഭാഗം പ്രസിഡണ്ട് അനിതാ സുബാഷ് എന്നിവർ പ്രസംഗിച്ചു… ഫെസ്റ്റിവൽ കൺവീനർ ജോട്ടി കുരിയൻ സ്വാഗതവും ജോയിന്റ സെക്രട്ടറി മായാ തുളസീധരൻ നന്ദിയും പറഞ്ഞു.