കെ.മുരളീധരനെ യുഡിഎഫ് കണ്‍വീനറായി പരിഗണിക്കുന്നു

പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യക്ഷനും പിന്നാലെ യുഡിഎഫ് കണ്‍വീനര്‍ പദവിയിലും പുതിയമാറ്റം കൊണ്ടുവരാന്‍ ഹൈക്കമാന്റ്. കെ. മുരളീധരനെ യുഡിഎഫ് കണ്‍വീനറായി കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം പരിഗണിക്കുന്നതായും അദ്ദേഹത്തിന്റെ നിലപാട് തേടാന്‍ തീരുമാനിച്ചതായുമാണ് വിവരം. മുരളീധരന്‍ തയ്യാറാകാത്ത പക്ഷമേ മറ്റ് പേരുകള്‍ പരിഗണിക്കൂ എന്നാണ് പുതിയ തീരുമാനം.

മുരളീധരന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ലെങ്കിലും കോണ്‍ഗ്രസില്‍ നവോന്മേഷം സൃഷ്ടിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ അടുത്ത ചുവട് വെയ്പ്പ് യുഡിഎഫ് കണ്‍വീനര്‍ പദവിയിലേക്കാകും എന്നാണ് വിവരം. കോണ്‍ഗ്രസ് കേരളഘടകത്തില്‍ ഒരു പുതിയ ടീം ഉണ്ടാക്കാനുള്ള രാഹുല്‍ഗാന്ധിയുശട നീക്കമാണ് ഇപ്പോള്‍ മുരളീധരനിലേക്കും എത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെയും കെപിസിസി അദ്ധ്യക്ഷനായി കെ.സുധാകരനെയും കൊണ്ടുവന്നിരിക്കുന്നത് എന്നാണ് സൂചനകള്‍.

ശക്തനായ നേതാവ് യുഡിഎഫ് കണ്‍വീനറാകണം എന്നതാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. മുമ്പ് കെപിസിസി അദ്ധ്യക്ഷനായി ഇരുന്നതിന്റെ പ്രവര്‍ത്തി പരിചയം കൂടി കണക്കിലെടുത്തും രാഹുല്‍ഗാന്ധിയുടെ പ്രത്യേക താല്‍പ്പര്യത്തിലുമാണ് മുരളീധരനിലേക്ക് ആലോചന എത്തി നില്‍ക്കുന്നത്. ഇതോടെയാണ് മുരളീധരന്റെ മനസ്സറിയാനുള്ള നീക്കവും വന്നത്. രാഹുല്‍ഗാന്ധിക്ക് കേരളത്തില്‍ വ്യക്തിപരമായ അടുപ്പം മുരളീധരന് കൂടുതലുണ്ടെന്നതും മറ്റൊരുകാരണമായിട്ടുണ്ട്. കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതാവിനെയും കെപിസിസി അദ്ധ്യനെയും മാറ്റി കൊണ്ടുവന്നിരിക്കുന്ന പുതിയ മാറ്റങ്ങളുടെ ഗുണം പൂര്‍ണ്ണമാകണമെങ്കില്‍ യുഡിഎഫ് കണ്‍വീനറായും പരിചയസമ്പന്നതയുള്ള ആള്‍ വരേണ്ടണുണ്ട്. മുരളീധരന് താല്‍പ്പര്യമില്ലെങ്കില്‍ മാത്രം പുതിയ പേര് പരിഗണിച്ചാല്‍ മതിയെന്നാണ് തീരുമാനം.

English Summary: K Muraleedharan is considered as the UDF convener

admin:
Related Post