കീം പരീക്ഷാഫലം പ്രഖ്യാപിച്ചു

കൊച്ചി: സംസ്ഥാന എഞ്ചിനിയറിങ് – ഫാർമസി പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എഞ്ചിനിയറിങിൽ കോട്ടയം സ്വദേശി വരുൺ കെ.എസ് ഒന്നാം റാങ്ക് നേടി.ഫാർമസിയിൽ തൃശൂർ സ്വദേശി അക്ഷയ് കെ.മുരളീധരനാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഈ മാസം 29 ന് എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലിൽ വ്യക്തമാക്കി.കൊവിഡ് സാഹചര്യത്തിൽ എല്ലാ സുരക്ഷയും ഉറപ്പാക്കി നടത്തിയ പ്രവേശന പരീക്ഷയിൽ ക‍ഴിഞ്ഞ വർഷത്തെതിൽ നിന്നും 7739 വിദ്യാർത്ഥികളാണ് റാങ്ക് പട്ടികയിൽ അധികമായി ഇടം നേടിയത്. ആകെ പരീക്ഷ എ‍ഴുതിയത് 71,742 വിദ്യാർത്ഥികൾ. ഇതിൽ എഞ്ചിനിയറിങ് റാങ്ക് പട്ടികയിലുള്ളത് 53236 പേരാണ്.ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലാണ് ഫലപ്രഖ്യാപനം ഓൺലൈനായി നടത്തിയത്.27,733 പെൺകുട്ടികളും 25,503 ആൺകുട്ടികളും റാങ്ക് പട്ടികയിൽ ഇടം നേടി. ആദ്യ 100 റാങ്കുകാരിൽ 87 പേർ ആൺകുട്ടികളും 13 പേർ പെൺകുട്ടികളുമാണ്. തിരുവനന്തപുരം ജില്ലയിലാണ് ആദ്യ നൂറിൽ കൂടുതൽ റാങ്ക് ജേതാക്കൾ. 21 പേർ. കോട്ടയത്ത് 19ഉം മലപ്പുറത്ത് 18 പേരും ആദ്യ നൂറിൽ ഇടം നേടി.ഫാർമസിയിൽ പരീക്ഷ എ‍ഴുതിയ 54,837 വിദ്യാർത്ഥികളിൽ 47,081 വിദ്യാർത്ഥികളാണ് റാങ്ക് പട്ടികയിലുള്ളത്.തൃശൂർ സ്വദേശി അക്ഷയ് കെ.മുരളീധരൻ ഒന്നാം റാങ്കും കാസർകോട് സ്വദേശി ജോയൽ ജെയിംസ് രണ്ടാം റാങ്കും കൊല്ലം സ്വദേശി ആദിത്യാ ബൈജു മൂന്നാം റാങ്കും കരസ്ഥമാക്കി.ആദ്യ 100ൽ 58 പെൺകുട്ടികളും 42 ആൺകുട്ടികളും ഇടം നേടി. ഈ മാസം 29 ന് എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ വ്യക്തമാക്കി. സർക്കാർ എയ്ഡഡ് കോളേജുകളിൽ ആവശ്യമെങ്കിൽ പുതിയ കോ‍ഴ്സുകൾ ആരംഭിക്കാനും സർക്കാർ തീരുമാനിച്ചു.

admin:
Related Post