കൊച്ചി:കർഷകരുടെയും സാധാ രണക്കാരുടെയും പ്രശ്നങ്ങൾ ഉയർത്തുന്നവ രെ സമരജീവികൾ എന്ന് വിളിച്ചാക്ഷേപിക്കുന്ന നരേന്ദ്ര മോഡി ട്രംപ് അടക്കമുള്ള ഏകാധിപതികളുടെ വീഴ്ച്ച പാഠമാക്കണമെന്നു സി പി ഐ ജനറൽ സെക്രട്ടറിഡി രാജ പറഞ്ഞു എറണാകുളം മറൈൻഡ്രൈവിൽ ഇടതുമുന്നണി തെക്കൻമേഖല വികസനമുന്നേറ്റ ജാഥ യുടെ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .സംസ്ഥാന ങ്ങളുടെ ഭരണഘടന നൽകിയിട്ടുള്ള അവകാശങ്ങൾ കവർന്നെടുക്കുകയാണ് മോ ഡി സർക്കാർ .ഏറ്റവും അവസാനം സംസ്ഥാന വിഷയമായ കൃഷിയുടെ പേരിൽ നിയമനിർമ്മാണം നടത്തി പാർലമെന്റിനെ നോക്കുകത്തിയാക്കി ..കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെരാജ്യ ത്താ ക മാനം മാതൃകയായ വിധത്തിലാണ് കേരളത്തിലെ ഇടതുമുന്നണി സർക്കാർ പ്രവർത്തിക്കുന്നത് .മതേതര മൂല്യങ്ങൾ നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്നവർ കേരളത്തിൽ ഇടതുമുന്നണി ഭരണത്തിൽ തിരിച്ചെത്തണമെന്നാഗ്രഹിക്കുന്നു രാജ പറഞ്ഞു .ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്യുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് ആർ എസ് എസ്, ബി ജെ പി ശ്രമം .പണം ഉപയോഗിച്ച് ജന ങ്ങളുടെ ചിന്താഗതിയെ മാറ്റിമറിക്കാമെന്ന ചിന്താഗതിക്കെതിരായി നിൽക്കുന്ന തമിഴ്നാട് ,കേരളം ,ബംഗാൾ എന്നിവടങ്ങളിലെല്ലാം വികസനത്തിന്റെ പേരിൽ കടന്നുകയറാനാണ് ബി ജെ പി ശ്രമം .കുത്തക മുതലാളി മാരെ കുറിച്ചുമാത്രമാണ് കേന്ദ്രസർക്കാരിനും മോദിക്കും ആശങ്ക ഉള്ളത് .സ്വകാ ര്യവൽക്കരണമാണ് എല്ലാത്തിനും പരിഹാരം എന്ന് ബി ജെ പി പറയുന്നു .എന്നാൽ തിരുവനന്ത പുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിലടക്കം ബദൽ പദ്ധതി മുന്നോട്ട് വെച്ച ഇടതുമുന്നണി സർക്കാരിന്റെ നിലപാട് രാജ്യമൊട്ടാകെ ഉറ്റുനോക്കുകയാണ് .കേരളത്തിലെ ജന ങ്ങളൊട്ടാകെ ഒന്നിച്ചുനിന്ന് ഫാസിസ്റ്റ് ശക്തികളെ എതിർത്ത് തോൽപ്പിക്കണമെന്ന് രാജ്യം ആവശ്യപെടുന്നു.അവസരവാദികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം കൊടുക്കാൻ ഇടതുപക്ഷത്തിനേ കഴിയൂവെന്ന് രാജ പറഞ്ഞു .
കേരളത്തിലെ ജാതിമത ശക്തികൾക്ക് അടിപ്പെടുന്ന കാഴ്ചയാണ് യു ഡി എഫ് ജാഥ യിൽ കാണുന്നത് ,സുപ്രീം കോടതി പരിഗണയിലുള്ള ശബരിമല യടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത് എൽ ഡി എഫിന്റെ വികസന മുന്നേറ്റത്തിന് മറുപടിയില്ലാത്തതുകൊണ്ടാണ് .പ്രളയത്തിലും മഹാമാരിയിലും ജന ങ്ങൾക്കൊപ്പം നിന്നവരെ അപവാദങ്ങൾ കൊണ്ട് വീഴ്ത്താൻ കഴിയില്ലെന്ന തിരിച്ചറിവിലാണ് ഇത്തരം തരംതാണ കളിക്ക് കോൺഗ്രസ് ശ്രമിക്കുന്നത് .രാജ്യത്ത് ഇതേ കാർഡുപയോഗിക്കുന്ന ബി ജെ പി ക്കെതിരെ മതേതരശക്തികളെ ഏകോപിപ്പിക്കുന്നതിന് ഇടതുപാർട്ടികൾ വഹിക്കുന്ന പങ്കിനെയും കോൺഗ്രസ് നിലപാടിനെയും സംസ്ഥാനത്തെ ജനം വിലയിരുത്തും .രാജ പറഞ്ഞു .കേരളത്തിലെ തിരഞ്ഞെടുപ്പ് രാജ്യത്തിന് വേണ്ടിയുള്ള പോരാട്ടം കൂടിയാണ് .അംബേദ്ക്കർ അടക്കമുള്ള ഭരണഘടന ശിൽപ്പികൾ വിഭാവനം ചെയ്ത അവകാശാധികാരങ്ങൾ നിലനിർത്തുന്നതിനായി ഇടതുഭരണം തിരിച്ചുവരണം .രാജ്യത്തിൻറെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ അത് നിര്ണായകമാണെന്നും രാജ പറഞ്ഞു .സി പി ഐ ജില്ലാസെക്രട്ടറിയും സംഘാടകസമിതി ചെയർമാനുമായ പി രാജു അധ്യക്ഷത വഹിച്ചു .സി പി എം ജില്ലാസെക്രട്ടറിയും ജനറൽ കൺവീനറുമായ സി എൻ മോഹനൻ ,സ്വാഗതം പറഞ്ഞു .ജാഥാ അംഗമായ എം വി ഗോവിന്ദൻ മാസ്റ്റർ ,എൻ സി പി സംസ്ഥാന പ്രസിഡണ്ട് ടി പി പീതാംബരൻ മാസ്റ്റർ ,കേരളകോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി ,ജാഥക്യാപ്റ്റൻ ബിനോയ് വിശ്വം ,എൽ ഡി എഫ് ജില്ലാകൺവീനർ ജോർജ് ഇടപ്പര ത്തി എന്നിവർ സംസാരിച്ചു .ജാഥാ അംഗങ്ങളായ പി വസന്തം ,തോമസ് ചാഴിക്കാടൻ എം പി , സാബുജോർജ് ,വർക്കല ബി രവികുമാർ ,മാത്യൂസ് കോലഞ്ചേരി ,വി സുരേന്ദ്രൻ പിള്ള ,എം വി മാണി ,അബ്ദുൽവഹാബ് ,ഡോ ഷാജി കടമല ,ജോർജ് അഗസ്റ്റിൻ എന്നിവർ സന്നിഹതരായി .
English Summary : CPI (M) general secretary D Raja said the fall of dictators should be a lesson