ന്യൂഡല്‍ഹി: എസ്ബിഐക്കും കൊടാകിനും പിന്നാലെ ഭവന വായ്പാ നിരക്ക് കുറച്ച് കൂടുതല്‍ ബാങ്കുകള്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഭവന വായ്പകള്‍ക്ക് പലിശ നിരക്ക് ആദ്യം കുറച്ചത്. 6.70 ശതമാനമാക്കിയാണ് കുറച്ചത്.
പിന്നാലെ കൊടാക് മഹീന്ദ്ര ബാങ്കും നിരക്ക് കുറച്ചു. ഇതിന് ശേഷം എച്ച്ഡിഎഫ്‌സി ബാങ്കാണ് നിരക്ക് കുറച്ചത്.
കൊടാക് മഹീന്ദ്ര ബാങ്കിന്റെ നിരക്ക് 6.7 ശതമാനവും എച്ച്ഡിഎഫ്സി ബാങ്കിന്റെ പലിശ നിരക്ക് 6.75 ശതമാനവുമാണ്.
75 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശ നിരക്ക് 6.70 ശതമാനമാക്കി കുറച്ചെന്ന് ഐസിഐസിഐ പ്രഖ്യാപിച്ചു. 75 ലക്ഷത്തിന് മുകളില്‍ 6.75 ശതമാനമായിരിക്കും പലിശ നിരക്ക്. മാറിയ നിരക്കുകള്‍ മാര്‍ച്ച് 31 വരെ മാത്രമേ ലഭിക്കൂ.
വീട് വാങ്ങാനുള്ള ഏറ്റവും നല്ല അവസരമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്ക് സെക്വേര്‍ഡ് അസറ്റ്‌സ് തലവന്‍ രവി നാരായണന്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭവന വായ്പ ആവശ്യപ്പെടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ പലിശ നിരക്ക് ഇളവ് താത്കാലികം മാത്രമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സ്റ്റാംപ് ഡ്യൂട്ടിയിലെ ഇളവ് അങ്ങിനെയല്ല.എന്നാല്‍ വരുന്ന പാദവാര്‍ഷികങ്ങളിലും കമ്ബനികളില്‍ നിന്നും ഡിമാന്റ് കുറയുകയാണെങ്കില്‍ വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഇനിയും കുറയ്ക്കാന്‍ നിര്‍ബന്ധിതരാവും.
English Summary : Banks lower home loan rates after SBI