ഹോളിവുഡ് ശൈലിയിൽ നിർമ്മിച്ച ഹൊറർ കോമഡി ചിത്രം സോംബി ആഗസ്റ്റ് 30 മുതൽ

മിഴിൽ‘സോംബി’ എന്ന പേരിൽ ഒരു സിനിമ പ്രദർശനത്തിനെത്തുന്നു . ഹോളിവുഡ് സിനിമകളിൽ സോംബി ( ZOMBIE ) വിഭാഗം സിനിമകൾ പ്രസിദ്ധമാണ്. ശവങ്ങൾക്ക്‌ ജീവൻ വെച്ച് അവ പ്രതികാര ദാഹവുമയി അലയും. ഇതാണ്  സോംബി. സോംബികൾക്ക് വിശപ്പോ, ദാഹമോ മറ്റു വികാരങ്ങളോ ഉണ്ടായിരിക്കില്ല. ജീവിച്ചിരിക്കുന്നവരെ കൊല്ലുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം.അതിനായി അവർ അലഞ്ഞു കൊണ്ടിരിക്കും. ബോളിവുഡിൽ നേരത്തേ തന്നെ ഈ ജോണറിലുള്ള സോംബി സിനിമകൾ നിർമ്മക്കപ്പെട്ട്‌ വിജയം വരിച്ചിട്ടുണ്ട്.


“ഇരുട്ടു അറയിൽ മുരട്ട് കുത്ത്” എന്ന സിനിമയിലൂടെ ഗ്ലാമർ താരമായി അവതാരമെടുത്ത്  യുവാക്കളുടെ മനസ്സ് കീഴടക്കിയ യാഷികാ ആനന്ദ് നായികയാവുന്ന‘സോംബി’യിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വർത്തമാന കാല തമിഴ് സിനിമയിലെ മുൻനിര  ഹാസ്യ താരം യോഗി ബാബുവാണ്. . ഈ സിനിമയിലെ ഒരു കരാട്ടെ സംഘട്ടന രംഗത്തിൽ മാർഷ്യൽ  ആർട്ട്സ് പഠിച്ചിട്ടുള്ള  യാഷിക ഡ്യൂപ്പില്ലാതെ റിയലിസ്റ്റിക്കായി തന്നെ സാഹസികമായി അഭിനയിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു .നിരൂപകരുടെ  പ്രശംസ നേടിയ  ” മോ” എന്ന സിനിമയിലൂടെ മികവ് തെളിയിച്ച ഭുവൻ നല്ലൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘സോംബി’(ZOMBIE )  അവതരണം കൊണ്ടു വ്യത്യസ്തവും നർമ്മരസപ്രദവുമായ ഹൊറർ സിനിമ മാത്രമല്ല സസ്പെൻസ് ത്രില്ലറും കൂടിയാണത്രെ .

തന്റെ ചിത്രത്തെ കുറിച്ച് സംവിധായകൻ ഭൂവൻ നല്ലന്റെ വാക്കുകൾ  …

” പ്രേത സിനിമകളുടെ പെരുമഴ കാലമാണിപ്പോൾ തമിഴിൽ.ഈ മഴവെള്ള പാച്ചിലിൽ പത്തോട് പതിനൊന്നായി ഒരു ഹൊറർ സിനിമ ചെയ്യണോ എന്ന് വളരെയധികം ആലോചിച്ചു.പ്രേത കഥയിൽ എന്ത് വ്യത്യസ്തത കാണിക്കാൻ കഴിയും എന്ന് ചിന്തിച്ചപ്പോഴാണ് ‘സോംബി’ മനസിൽ തെളിഞ്ഞത്. തിരക്കഥ പൂർത്തിയാക്കി നിർമ്മാതാവിന് സമർപ്പിച്ചു.’ സോംബി വിത്ത് യോഗി ബാബു’ എന്ന എന്റെ ആശയം അദ്ദേത്തിന് ഇഷ്ട്ടപെട്ടു. പതിവു സിനിമയായിരിക്കില്ല ഇത് എന്ന് അദ്ദേഹത്തിന് ബോധ്യമായി.ഉടൻ തന്നെ ഷൂട്ടിംഗ് തുടങ്ങി.ഈ   സോംബി ആദ്യന്തം നർമ്മരസ്പ്രദമായിരിക്കും.ജിജ്ഞാസ നിലനിർത്തുന്ന  ത്രില്ലറുമാണ് … യോഗി ബാബുവിനൊപ്പം ടി.എം.കാർത്തിക്, ‘യു ടുബി’ൽ  ഹാസ്യ പ്രകടനങ്ങളിലൂടെ   പ്രശസ്തരായ  ഗോപീ – സുധാകർ എന്നിവർ അടങ്ങുന്ന യുവ നടന്മാരുടെ ഒരു സംഘം തന്നെ ചിത്രത്തിലുണ്ട്. യുവാക്കളുടെ ഹൃദയ തുടിപ്പായി മാറിയ യാഷിക മെഡിക്കൽ കോളജ് സ്റ്റുഡൻറ് ആയി നായികാ വേഷമിടുന്നു. ഇവരെല്ലാവരും ഒന്നിച്ച് ഒരു റിസോർട്ടിൽ എത്തുന്നു.അവിടെ താമസിച്ച് ജോളിയടിച്ച് ഉല്ലസിക്കുന്നതിനിടെ, നടക്കുന്ന വിപരീത സംഭവമാണ് കഥയ്ക്ക് ആധാരം . ഒറ്റ  രാത്രി നടക്കുന്ന കഥയായിട്ടാണ് ഇത് ദൃശ്യ വൾക്കരിച്ചിരിക്കുന്നത്.പ്രേംജി അമരന്റെ പശ്ചാത്തലം സംഗീതവും വിഷു വിഷ്ണുവിന്റെ ഛായാഗ്രഹണവും സോംബിയ്ക്ക് മുതൽ കൂട്ടാണ്. സോംബിയിലൂടെ നൂറു ശതമാനം എന്റർടൈൻമെന്റ് ഗ്യാരണ്ടി ”  

എസ് 3 പിക്ചേഴ്സ്
നിർമ്മിക്കുന്ന ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മനോബാല, ചിത്രാ,ബിജിലി രമേഷ്, ലൊള്ളു സഭാ മനോഹർ എന്നിവരാണ്. ആഗസ്റ്റ്  30 നു  ‘സോംബി ‘ പ്രകാശ് ഫിലിംസ് കേരളത്തിൽ റിലീസ് ചെയ്യും .

                                                                                                                                             #സി.കെ.അജയ് കുമാർ, പിആർഒ

admin:
Related Post