പ്രണയം വെളിപ്പെടുത്തി യൂട്യൂബർ അർജുൻ അജു; ആശംസയുമായി സോഷ്യൽ മീഡിയ

ട്രോള്‍ വിഡിയോകളിലൂടെ ഹിറ്റായ യൂട്യൂബറാണ് അർജുൻ സുന്ദരേശൻ. ഇപ്പോള്‍ തന്‍റെ പ്രണയത്തേക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ താരം. അവതാരകയും മോഡലുമായ അപർണ പ്രേംരാജുമായി പ്രണയത്തിലാണെന്നാണ് താരം വെളിപ്പെടുത്തിയത്.അപര്‍ണയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തുറന്നു പറച്ചില്‍.

.അതിനിടെ അർജുനൊപ്പമുള്ള ചിത്രങ്ങളും അപർണയും പോസ്റ്റ് ചെയ്തിട്ടുണ്ട്. നിന്നെപ്പോലെ എന്നെ ആര്‍ക്കും ചിരിപ്പിക്കാനാവില്ല. തങ്കം സാര്‍ നീങ്ക- എന്നാണ് അപര്‍ണ കുറിച്ചത്. അൺഫിൽറ്റേർഡ് ബൈ അപർണ എന്ന യൂട്യൂബ് ചാനലിലൂടെ പോഡ്കാസ്റ്റ് ഷോ അവതരിപ്പിക്കുന്ന അപർണ അറിയപ്പെടുന്ന അവതാരക കൂടിയാണ്.പിന്നാലെ നിരവധി പേരാണ് അർജുനും അപർണയ്ക്കും ആശംസകളുമായി എത്തുന്നത്. രസകരമായ കമന്റുകളും പോസ്റ്റിന് താഴെ എത്തുന്നുണ്ട്. എഐ ഒന്നും അല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. അണ്ണാ അണ്ണനും കമ്മിറ്റഡ് ആയോ ഞാൻ ഇനി അരെ റോൾ മോഡൽ ആകും എന്നായിരുന്നു മറ്റൊരാളുടെ കമന്റ്

admin:
Related Post