വാൾട്ട് ഡിസ്‌നി : വാൾട്ടർ ഏലിയാസ് ഡിസ്‌നി എന്ന വാൾട്ട് ഡിസ്‌നി പ്രേക്ഷകരെ കാർട്ടൂണിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയ അമേരിക്കൻ അനിമേഷൻ വ്യവസായത്തിന്റ തലതൊട്ടപ്പൻ. വാൾട്ട് ഡിസ്‌നിയുടെ നൂറ്റിഇരുപത്തൊന്നം ജന്മവാർഷികമാണ് ഇന്ന്. ചിക്കാഗോയിൽ ഒരു ദരിദ്ര കുടുംബത്തിൽ 1901ഡിസംബർ 5-നാണു ഡിസ്‌നിയുടെ ജനനം. 4 മക്കളിൽ രണ്ടാമൻ. ദാരിദ്ര്യം കാരണം പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു. ചിത്രം വരയായിരുന്നു ജീവിതം. ട്രെയിനുകളിൽ ചായയും കാപ്പിയും ലഘു ഭക്ഷണവും വിറ്റു. വരുമാനത്തിൽ നിന്ന് കിട്ടിയ തുകയിൽ രാത്രി കാലങ്ങളിൽ ഫൈൻ ആർട്സ് കോളേജിൽ നിന്നും ചിത്രരചന പഠിച്ചു.
16 വയസിൽ പട്ടാളത്തിൽ ചേരാൻ ശ്രെമിച്ചെങ്കിലും പ്രായം തികയാത്തതിനാൽ അവിടെ നിന്നും പുറത്താക്കി. തുടർന്ന് റെഡിക്രോസ്സിന്റെ ആംബുലൻസിൽ ഡ്രൈവറായി ജോലി നോക്കി. ഒഴിവു സമയങ്ങളിൽ ചിത്രരചന അഭ്യസിച്ചു. 1921-ൽ ആലിസ് കോമെഡിസ് എന്ന അനിമേഷൻ സിനിമ നിർമാതകളുടെ കൂടെകൂടി. 1923-ൽ വാൾട്ട് ഡിസ്‌നി, മുത്തസഹോദരൻ റോയ് ഡിസ്‌നിയുമായി ചേർന്ന് ദി വാൾട്ട് ഡിസ്‌നി കമ്പനി എന്ന പേരിൽ അനിമേഷൻ സ്റ്റുഡിയോ ആരംഭിച്ചു.
1927-ൽ യൂണിവേഴ്സൽ സ്റ്റുഡിയോയ്ക്കായി മുഴുനിളം അനിമേഷൻ ചിത്രം നിർമിക്കാൻ കരാറിൽ ഏർപ്പെട്ടു. ഓസ്വാൾഡ് എന്ന അവരുടെ അനിമേഷൻ കഥാപാത്രമായ മുയലിനെ കേന്ദ്രികരിച്ചുള്ള സിനിമയായിരുന്നു ആവശ്യം.
ആദ്യം നിർമ്മിച്ച ചിത്രം നിർമാതകൾക്ക് ഇഷ്ടപ്പെട്ടില്ല. കഥാപാത്രത്തിൽ ചെറിയ മാറ്റം വരുത്തി ചെയ്തത്തോടെ ആ സിനിമ സ്വീകരിക്കപ്പെട്ടു. അങ്ങനെ 1927സെപ്റ്റംബർ 5ന് ചിത്രം റിലീസ് ചെയ്തു. ഓസ്വാൽഡിൻറെ മേൽ അവകാശം ഡിസ്‌നി ക്കു നൽകിയിരുന്നില്ല. അങ്ങനെ ഡിസ്‌നി സ്വതന്ത്രമായി മറ്റൊരു കഥാപാത്രത്തെ സൃഷ്ടിച്. മുയലിനു പകരം എലി.1928-ൽ മിക്കി മൗസ് ജനിച്ചു.
പിന്നീട് വാൾട്ട് ഡിസ്‌നിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ചലച്ചിത്ര നിർമാതാവ്, സംവിധായാകാൻ, തിരക്കഥകൃത്ത് തുടങ്ങി എല്ലാ നിലയിലും തിളങ്ങി. 1923- ൽ തുടങ്ങിയ അനിമേഷൻ സ്റ്റുഡിയോ ഇന്ന് ഹോളിവുഡ്‌ലെ ഏറ്റവും വലിയ സ്റ്റുഡിയോകളിൽ ഒന്നാണ്. 59 തവണ ഓസ്കാർ അവാർഡ് നു നമ്മനിർദേശം ചെയ്യപ്പെട്ട വാൾട്ട് ഡിസ്‌നിയ്ക്കു 22ഓസ്കാർ അവാർഡ് ലഭിച്ചു. ഏറ്റവും കൂടുതൽ ഓസ്കാർ ലഭിച്ച വ്യക്തി എന്ന റെക്കോർഡ് ഡിസ്‌നിയുടെ പേരിലാണ്. 1965ഡിസംബർ 15ന് അദ്ദേഹം വിടവാങ്ങി.