ആക്ഷൻ ഹീറോ വിശാലിൻെറ 32- മത്തെ സിനിമക്ക് ‘ ലാത്തി ‘ എന്ന് പേരിട്ടു. കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രത്തിൻ്റെ ടൈറ്റിൽ ടീസറിന് സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. നടന്മാരായ രമണയും നന്ദയും ചേർന്ന് റാണാ പ്രൊഡക്ഷൻ്റെ ബാനറിൽ നിർമ്മക്കുന്ന ഈ പ്രഥമ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഏ. വിനോദ് കുമാറാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നടം, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം അണിഞ്ഞൊരുങ്ങുന്നത്. ആക്ഷനും വൈകാരികതയും സമ്മിശ്രമായി ഇഴ പിന്നിയ ഒരു പോലീസ് സ്റ്റോറിയാണ് ‘ ലാത്തി ‘. സുനൈനയാണ് ചിത്രത്തിൽ വിശാലിൻ്റെ നായിക. ഒരു മലയാളി നടനായിരിക്കും ഇതിലെ ശക്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന. നടൻ പ്രഭുവും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സാം.സി.എസ് ‘ ലാത്തി ‘ യുടെ സംഗീത സംവിധാനവും, ബാലസുബ്രഹ്മണ്യം ഛായഗ്രഹണവും നിർവഹിക്കുന്നു. ദിലീപ് സുബ്ബരായനാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ ലാത്തി ‘ യുടെ ചിത്രീകരണം ചെന്നൈയിൽ നടന്നു വരുന്നു.
സി. കെ. അജയ് കുമാർ പി ആർ ഒ
English Summary: Vishal’s new film ‘Lathi’ in five languages; The title is out!