വിശാൽ നായകനായി അഭനയിച്ചു കൊണ്ടിരിക്കുന്ന ‘ ചക്ര ‘ യുടെ പുതിയ സ്റ്റില്ലുകൾ അണിയറക്കാർ പുറത്തു വിട്ടു. ടീസർ അണിയറയിൽ തയ്യാറായി വരുന്നു. ചെന്നൈ , കോയമ്പത്തൂർ എന്നിവിടങ്ങളിലായി, ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞ് അവസാന ഘട്ട ചിത്രീകരണം നടക്കവേയാണ് ‘ കൊറോണ ‘ കാല ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അതു കാരണം ചിത്രീകരണം തടസ്സപ്പെട്ടു. സർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ ചിത്രീകരണം പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിശാലും സംഘവും. ചിത്രത്തിന്റെ ടീസർ ഉടൻ തന്നെ പുറത്തിറക്കും. വിശാൽ , തന്റെ വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമ്മക്കുന്ന ‘ ചക്ര ‘ യുടെ സംവിധായകൻ നവാഗതനായ എം. എസ്. ആനന്ദാണ്.
ഓൺലൈൻ ബിസിനസ് രംഗത്തെ കള്ളത്തരങ്ങളുടെയും ,വഞ്ചനകളുടെയും പശ്ചാത്തലത്തിലുള്ള പ്രമേയമാണ് ‘ ചക്ര ‘ യുടേത്. ശ്രദ്ധാ ശ്രീനാഥ് പോലീസ് ഓഫീസറായി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റെജിനാ കസാൻഡ്രെ മർമ്മ പ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോബോ ഷങ്കർ, കെ. ആർ. വിജയ, സൃഷ്ടി ഡാങ്കെ, മനോബാല, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. യുവൻ ഷങ്കർ രാജ സംഗീത സംവിധാനവും ബാലസുബ്രഹ്മണ്യം ഛായാഗ്രഹണവും നിർവഹിക്കുന്നു.
‘# സി.കെ.അജയ് കുമാർ, പി ആര്‍ ഒ
English Summary : vishal movie chakra stills out