നടനും നർത്തകനുമായ വിനീത് വർഷങ്ങളായി മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. ബാലതാരമായിട്ടാണ് വിനീത് സിനിമയിലേത്തിയത്. സ്കൂൾ കലോത്സവത്തിൽ കലാപ്രതിഭപട്ടം നേടിയ ശേഷമാണ് സിനിമയിലെക്കുള്ള അവസരങ്ങൾ ലഭിച്ചു തുടങ്ങിയത്. ‘ഇടനിലങ്ങൾ ‘ ആയിരുന്നു വിനീതിന്റെ ആദ്യ ചിത്രം. പിന്നീടാങ്ങോട്ട് ഐ വി ശശി, പത്മരാജൻ thudangiya മഹാന്മാർക്കൊപ്പം തുടക്കകാലത്തു തന്നെ സിനിമകൾ ചെയ്യാൻ വിനീതിനു കഴിഞ്ഞു.
മോഹൻലാൽ നായകനായ പത്മരാജന്റെ എക്കാലത്തെയും മികച്ച പ്രണയ കാവ്യമായ ചിത്രം “നമുക്ക് പാർക്കാൻ മുന്തിരിതോപ്പിൽ” വിനീതിനും ഒരു മുഴുനീള കഥാപാത്രം ലഭിച്ചിരുന്നു. ഈ സിനിമയുടെ ചിത്രികരണ കാലത്തു നടന്ന രസകരമായ ഒരു സംഭവം കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കു വെച്ചിരിക്കുകയാണ് വിനീത്. മോഹൻലാലിനൊപ്പമുള്ള മദ്യപാന രംഗത്തെ കുറിച്ചാണ് വിനീത് പറഞ്ഞിരിക്കുന്നത്.
ഒരു കുപ്പി ബിയർ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടൻ ശ്രമിച്ചത്. പക്ഷെ മദ്യം ഒഴിച്ചു തരികയായിരുന്നു പിന്നീട് ചെയ്തത്. മദ്യപാനത്തിൽ ലാലേട്ടനിൽ നിന്ന് ശിക്ഷത്യം സ്വീകരിച്ചെന്നും പറഞ്ഞു ഇന്നും എന്റെ സുഹൃത്തുക്കൾ കളിയാക്കാറുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ എന്നും ലാലേട്ടന്റെ അഭിനയം എല്ലാം അസാധ്യമാണെന്നും വിനീത് കൂട്ടിച്ചേർത്തു. ആന്റണി എന്ന ആ കഥാപാത്രം ചെയ്യുമ്പോൾ താൻ പത്താം ക്ലാസ്സ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളു.