പുഷ്‌കര്‍-ഗായത്രി ടീം തിരക്കഥയെഴുതി സംവിധാനം ചെയ്ത തമിഴ് ചിത്രം വിക്രം വേദ ഹിന്ദി റീമേക്കിലെ ഗാനം പുറത്തിറങ്ങി.
തമിഴില്‍ മാധവന്‍ അവതരിപ്പിച്ച വിക്രം എന്ന പോലീസ് വേഷത്തില്‍ സെയ്ഫ് അലി ഖാനും വിജയ് സേതുപതിയുടെ വേദ എന്ന വേഷത്തില്‍ ഹൃത്വിക് റോഷനുമാണ് എത്തുന്നത്.തമിഴില്‍ തരംഗം സൃഷ്ടിച്ച കറുപ്പു വെള്ളൈ എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.മനോജ് മുത്തഷിര്‍, ശിവം എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.പി.എസ് വിനോദ് ആണ് ഛായാഗ്രഹണം. വിശാല്‍ ശേഖര്‍ സംഗീത സംവിധാനവും സാം സി.എസ് പശ്ചാത്തലസംഗീതവും ഒരുക്കുന്നു.എസ്. ശശികാന്ത്, ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ്, ഫ്രൈഡേ ഫിലിം വര്‍ക്‌സ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്