‘എല്ലോ എല്ലോ എല്ലോ ഏലേല്ലോ…’; നാടൻ പാട്ടുമായി ‘വെടിക്കെട്ട്’,പ്രോമോ സോങ് എത്തി

കുടുംബ പ്രേക്ഷകരുടെ പ്രിയതാരങ്ങളും തിരക്കഥാകൃത്തുക്കളുമായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനമേഖലയിലേക്ക് പ്രവേശിക്കുന്ന  ‘വെടിക്കെട്ട്’ എന്ന ചിത്രത്തിലെ ആവേശം കൊള്ളിക്കുന്ന പ്രൊമോ സോങ് റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ”അടക്ക വെറ്റില ചുണ്ണാമ്പ്” എന്ന് തുടങ്ങുന്ന പ്രൊമോ ഗാനം ഡിജിറ്റൽ ഷോയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് താരം ബ്ലെസ്ലി ആലപിക്കുന്നതായാണ് ചിത്രീകരിച്ചിട്ടുള്ളത്.

നവാഗതനായ ശ്യാം പ്രസാദ് സംഗീതം സംവിധാനം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജിതിൻ ദേവസ്സിയാണ്. വെടിക്കെട്ട് തിയേറ്റർ റിലീസിനായി പൂർണ്ണമായും തയാറാണെന്ന് സൂചിപ്പിക്കുന്നതും ‘ഒരു പക്കാ എൻ്റർടെയ്നർ’ എന്ന ചിത്രത്തിന്റെ സ്വഭാവത്തെ ഉൾക്കൊള്ളുന്നതുമാണ് പ്രൊമോയുടെ ചിത്രീകരണവും പാട്ടിന്റെ സ്വഭാവവും. ഒക്ടോബർ 28നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

admin:
Related Post