സിനിമ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് വിജയ് ചിത്രം ‘വാരിസ്’ ന്റെ ട്രെയിലർ പുറത്തിറങ്ങി. ഡിസംബർ 24ന് ചെന്നൈയിൽ വെച്ച് വാരിസിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ക്ലീൻ യു സർട്ടിഫിക്കറ്റാണ് സിനിമയ്ക്കു ലഭിച്ചിരിക്കുന്നത്. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്.
വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. നടന്റെ അച്ഛനായി അഭിനയിക്കുന്നത് ശരത് കുമാറാണ്. വളർത്തച്ഛന്റെ മരണത്തിനു ശേഷം കോടികണക്കിനുള്ള ഡോളർ ബിസിനസ് സാമ്രാജ്യത്തിനു ഉടമയാകുന്ന വിജയ് രാജേന്ദ്രനായിട്ടാണ് അഭിനയിക്കുന്നത്.
സംഗീത കൃഷ്ണ, പ്രഭു, ശരത് കുമാർ, ശ്യാം, ജയസുധ, ശ്രീകാന്ത്, ഖുശ്ബു എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സിനിമ നിർമ്മിക്കുന്നത് ദിൽ രാജുവാണ്. ശ്രീ വെങ്കടേശ്വര ക്രീയേഷൻസ് ബാനറിലാണ്. പൊങ്കൽ റിലീസിനായി തെലുങ്കിലും തമിഴിലും ചിത്രം പ്രദർശനതിന് എത്തുന്നതാണ്. ഛായഗ്രഹണം കാർത്തിക് പളനി എഡിറ്റിംഗ് പ്രവീൺ കെ എൽ നിർവഹിക്കുന്നു.