മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. വൈക്കം മഹാദേവക്ഷേത്രത്തിൽവച്ചായിരുന്നു അനൂപിന്റെയും വിജയലക്ഷ്മിയുടെയും വിവാഹം. പാലാ സ്വദേശിയായ അനൂപ് മിമിക്രി കലാകാരന് കൂടിയാണ്..
സെല്ലുലോയിഡ് എന്ന ചിത്രത്തിലൂടെയാണ് വിജയലക്ഷ്മി മലയാളസിനിമാ രംഗത്തെത്തിയത്. മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരo നേടിയിട്ടുള്ള വിജയലക്ഷ്മി എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.