കഴിഞ്ഞ ദീപാവലിക്ക് ഒ ടി ടി പ്ലാറ്റ് ഫോമിൽ റീലീസ് ചെയ്ത് വൻ വിജയം നേടിയ ചിത്രങ്ങളാണ് സൂര്യയുടെ സൂരരൈ പോട്ര്., നയൻതാരയുടെ മുക്കൂത്തി അമ്മൻ എന്നീ സിനിമകൾ. ഈ സിനിമകളിലെ മലയാളി സാന്നിധ്യ വും വിജയത്തിന് കാരണമായി ഭവിച്ചിരുന്നൂ എന്നതും ശ്രദ്ധേയമാണ്. സൂരരൈ പോട്രുവിൽ നായിക മലയാളിയായ അപർണ്ണ ബാലമുരളിയും മൂക്കുത്തി അമ്മനിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് നയൻതാരയുമാണ് നായികമാരായി അഭിനയിച്ചത്. ഈ രണ്ടു സിനിമകളിലേയും മറ്റൊരു ശ്രദ്ധേയ ഘടകം ഊർവശിയായിരുന്നു . അവർ അവതരിപ്പിച്ച കഥപാത്രങ്ങൾ രണ്ടും രണ്ടു ധ്രുവങ്ങളിലുള്ളതുമായിരുന്ന്. സൂരരൈ പോട്രുവിൽ നായകൻ്റെ ദുഃഖ പുത്രിയായ അമ്മ . മൂക്കുത്തി അമ്മനിൽ നായകൻ്റെ നർമ്മ കഥാപാത്രമായ അമ്മ. രണ്ടും വേറിട്ടവ . കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടിയവ. രണ്ടു സിനിമകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തപ്പെട്ടു.
എന്നാൽ തിരക്കു കാരണം ഊർവശിക്ക് മലയാളത്തിൽ ശബ്ദം നൽകാനായില്ല. രണ്ടു സിനിമകളുടെയും മലയാളം, തെലുങ്ക് കന്നഡ ഡബ്ബിംഗ് ഉത്തരവാദിത്വം ജോളി സ്റ്റുഡിയോ ഉടമ ഷിബു കല്ലാറിന്. ഉർവശിക്ക് വേണ്ടി മലയാളത്തിൽ ശബ്ദം നൽകുന്നതിനായി പലരുടെയും ശബ്ദം പരീക്ഷിച്ചു നോക്കി. ആരുടെയും പെർഫെക്റ്റ് ആവുന്നില്ല . പ്രത്യേകിച്ച് സൂര്യയുടെ അമ്മ വേഷത്തിന്. ഒടുവിൽ ഷിബു ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ തൻ്റെ ഭാര്യ ജോളിയെ കൊണ്ട് ഡബ്ബ് ചെയ്ത് നോക്കി. അങ്ങനെ രണ്ടു സിനിമകളിലും ഊർവശി സംസാരിച്ചത് ജോളിയുടെ ശബ്ദത്തിൽ. സിനിമകൾ മലയാളത്തിൽ എത്തിയപ്പോൾ ഊർവശിയേയും അവരുടെ കഥാപാത്ര ങ്ങളെയും ആരാധകർ നെഞ്ചിലേറ്റി. ഒപ്പം ജോളിയുടെ ശബ്ദത്തെയും. അങ്ങനെ ഈ ചിത്രങ്ങളിലൂടെ ദീപാവലി താരമായി ഊർവശി .ഒപ്പം ഊർവശിക്കു വേണ്ടി മലയാള ശബ്ദം നൽകിയ ജോളി ഷിബുവും ശ്രദ്ധേയയായി.
English Summary : Urvashi is the star joly too