സാഹിത്യകാരന് ഉറൂബിന്റെ രാച്ചിയമ്മ എന്ന ചെറുകഥ സിനിമയാവുന്നു. ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വ്വതി തിരുവോത്താണ് രാച്ചിയമ്മയായി വേഷഷമിടുന്നത്. ഛായാഗ്രാഹകന്‍ വേണു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1969 ല്‍ പ്രസിദ്ധീകരിച്ച ചെറുകഥയാണിത്.ആസിഫ് അലിയാണ് നായകന്.
ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ മൂന്നിന് പീരുമേട്ടില്‍ തുടങ്ങും. വേണു തന്നെയാണ് തിരക്കഥയെഴുതിരിക്കുന്നത്. വിവിധ സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന ആന്തോളജി വിഭാഗത്തിലുള്ള ചിത്രമാണിത്. ആഷിക് അബു, രാജീവ് രവി, ജയ്.കെ എന്നിവരാണ് മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. പി.കെ പ്രൈമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പെണ്ണും ചെറുക്കനും എന്നാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഉണ്ണി ആര്. രചന നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്.