ജനപ്രിയ പരമ്പരയാണ് ‘ഉപ്പും മുളകും. പരമ്പര 1000 എപ്പിസോഡ് പിന്നിട്ടത് നലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറഞ്ഞ് എപ്പിസോഡായി ലച്ചുവിന്റെ വിവാഹ വിശേഷങ്ങളാണ്. ലച്ചുവിന്റെ ഭാവി വരന്‍ നേവി ഉദ്യോഗസ്ഥനാണെന്ന് മാത്രമാണ് അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.
എന്തായാലും ആരാധകര്‍ കട്ട കാത്തിരിപ്പിലാണ് ലെച്ചുവിന്റെ വരനെ കാണാനായി.
സിനിമാ താരം ഷെയ്ന്‍ നിഗം ഉപ്പും മുളകിലും അതിഥിയായി എത്തുന്നതായി പ്രമോ വന്നതോടെ ലച്ചുവിന്റെ വരന്‍ ഷെയ്ന്‍ ആണെന്ന് ആരാധകരും കരുതി. എന്നാല്‍ ഷെയ്ന്‍ വരന്റെ സുഹൃത്ത് മാത്രമാണ്.
ആരാകും ലച്ചുവിന്റെ വരന്‍ എന്ന ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡെയന്‍ ഡേവിസ് ആണ് ലച്ചുവിനെ താലിചാര്‍ത്തി സ്വന്തമാക്കിയിരിക്കുന്നത്. വിവാഹ വേഷത്തില്‍ വധുവരന്‍മാരായി നില്‍ക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.
കോമഡി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഡെയ്ന്‍ നിരവധി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘നായികാ നായകന്‍’ എന്ന റിയാറ്റി ഷോയിലെ അവതാരകനായിരുന്നു. ലച്ചുവിനെ കെട്ടാന്‍ പോകുന്നത് ഒരു നേവി ഉദ്യോഗസ്ഥനാണെന്ന സൂചന മാത്രമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്ക് നല്‍കിയിരുന്നത്.
ഫ്‌ലവേഴ്‌സ് ചാനലിലെ ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ ജനപ്രിയ താരമായ ലച്ചുവിന്റ വിവാഹം കഴിഞ്ഞു. വരന്‍ ആരായിരിക്കുമെന്ന പ്രേക്ഷകരുടെ ആകാംക്ഷയ്ക്ക് വിരമാമിട്ടാണ് വിവാഹചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നത്.
ലച്ചുവിന്റെ വരനായി ടിക് ടോക് താരം ഗിരീഷ് ഗംഗാധരന്‍ എത്തുമെന്ന അഭ്യൂഹവും നേരത്തെയുണ്ടായിരുന്നു. എന്നാല്‍ യാഥാര്‍ഥ വരന്റെ സുഹൃത്തായാണ് ഗിരീഷ് എത്തിയത്. വിവാഹത്തിന് മുന്നോടിയുള്ള ഹല്‍ദിയുടെ വീഡിയോയും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.