ഉണ്ണി മുകുന്ദൻ നായകനായ ചിത്രമാണ് മാളികപ്പുറം. ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പല ഭാഗങ്ങളിൽ നിന്നായി എത്തിയിരുന്നു. ശബരിമലയ്ക്ക് പോകാൻ ആഗ്രഹിക്കുന്ന എട്ടുവയസ്സുകാരിയുടെ കഥയാണ് ചിത്രം പറയുന്നത്. യൂട്യൂബ് ചാനലുകളിൽ റിവ്യൂകൾ ചെയ്യുന്നവരും ചിത്രം കണ്ടതിനു ശേഷം വ്യത്യാസ്‌ത രീതികളിലാണ് പ്രതികരിച്ചത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്നു തിരകഥ യൊരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബറുടെ അഭിപ്രായ വീഡിയോ കണ്ട ഉണ്ണിമുകുന്ദൻ, അതിൽ ഉയർന്ന പരാമർശങ്ങൾക്ക് മറുപടി നൽകാനായി യൂട്യൂബറെ നേരിട്ട് വിളിച്ചിരുന്നു. സംസാരത്തിനിടെ ഉണ്ണി മുകുന്ദൻ അസഭ്യവാക്കുകൾ ഉപയോഗിക്കയും ഈ കോൾ റെക്കോർഡ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. ഇതിനു പിന്നാലെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
താൻ പ്രതികരിച്ച രീതി തെറ്റായി പോയെന്നും ശരിയായില്ലെന്നും താരം പറയുന്നുണ്ട്. അയ്യപ്പനെ വിറ്റ് കാശാക്കി എന്ന് പറഞ്ഞ സ്റ്റേറ്റ്മെന്റ് തന്നെ രോഷാകുലനാക്കിയെന്നും താരം പറഞ്ഞു. ചിത്രത്തിൽ അഭിനയിച്ച കുട്ടിയെ കുറിച്ച് പറഞ്ഞതും ശരിയായില്ലെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു. താൻ പറഞ്ഞതിൽ എല്ലാം ഉറച്ചു നിൽക്കുന്ന എന്നും എന്നാൽ പറഞ്ഞ രീതിയോർത്താണ് മാപ്പ് പറയുന്നതെന്നും ഉണ്ണി പറഞ്ഞു. ചിത്രത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകൾ ഇന്ന് തീയേറ്ററുകളിൽ എത്തും. രഞ്ജി പണിക്കർ, സൈജു കുറിപ്പ്, മനോജ് കെ ജയൻ, ദേവനന്ദ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.