അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത് കുടുംബവുമായി അവധി ആഘോഷിക്കുകയാണ് ടോവിനോ. ആഫ്രിക്കയിൽ ആണ് ടോവിനോയിപ്പോൾ. അവിടെ വച്ചു തന്നെയാണ് താരം ഈസ്റ്ററും ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ടോവിനോ യാത്രചിത്രങ്ങളും വീഡിയോയും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിംഹം തന്റെ പുറകിൽ കൂടി നടന്നു നീങ്ങുന്നതിന്റെ വീഡിയോയാണ് ടോവിനോ പങ്കുവെച്ചത്. ‘സിങ്ക പെണ്ണെ’ എന്ന ഗാനവും പശ്ചാത്തലമായി കേൾക്കാം. ‘സെൽഫി വിത്ത് സിംഹം’ എന്നാണ് വീഡിയോയ്ക്ക് താഴെ ടോവിനോ കുറിച്ചത്. വീഡിയോയ്ക്ക് താഴെ രസകരമായ കമെന്റുകളും പറയുന്നുണ്ട്.
സിങ്കത്തിന് അറിയില്ലലോ മിന്നൽ മുരളിയാണെന്ന്, ഇത് കൊള്ളാലോ, പുഷ്പ റീലോഡഡ് ആണോ, പുഷ്പ ആ വഴിയേങ്ങാനും പോയായിരുന്നോ തുടങ്ങിയ കമെന്റുകൾ പോസ്റ്റിനു താഴെ കാണാം. ആഷിക് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടോവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടോവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തീയേറ്ററുകളിൽ എത്തും.