തന്റെ പിറന്നാൾ ദിനത്തിൽ ബഷീറിനും പിറന്നാൾ ആശംസകൾ അറിയിച്ചു കൊണ്ട് ‘നീല വെളിച്ചം’ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നു ടോവിനോ തോമസ്

മലയാളികളുടെ യുവനടനായ ടോവിനോ തോമസിന് ഇന്ന് പിറന്നാൾ. കഥാകൃത്തും, മലയാള നോവലിസ്റ്റും, സ്വാതന്ത്ര്യസമര പോരാളിയുമായിരുന്നു ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും ജന്മദിനവാർഷികവും ഇന്നാണ്. പിറന്നാൾ ദിനത്തിൽ ബഷീറിനു ആശംസകൾ നേർന്നു തന്റെ ഏറ്റവും പുതിയ ചിത്രമായ നീല വെളിച്ചത്തിന്റെ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ടോവിനോ തോമസ്.

ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘നീല വെളിച്ചം’. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗവിനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

1964- ലായിരുന്നു നീല വെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ബഷീർ തന്നെ തിരക്കഥ എഴുതി ഭാർഗവിനിലയം എന്ന സിനിമ പുറത്തു വന്നത്. ഏ വിൻസെന്റ് ആയിരുന്നു സംവിധാനം ചെയ്തത്. നീല വെളിച്ചം എന്ന ചിത്രത്തിൽ ടോവിനോ തോമസ്, റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് നീലവെളിച്ചം നിർമ്മിക്കുന്നത്. സജിൻ അലി പുലാൽ, അബ്ബാസ് പുതുപറമ്പിൽ എന്നിവരാണ് സഹനിർമാതാക്കൾ. ഭാർഗവിനിലയത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീല വെളിച്ചത്തിൽ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്. ഗിരീഷ്  ഗംഗാധരൻ ഛായഗ്രഹണം, എഡിറ്റിംഗ് വി സാജനാണ്. ചെമ്പൻ വിനോദ് ജോസ്, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, തസ്‌നിം, ദേവകി ഭാഗി, ജെയിംസ് എലിയാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ. 

admin:
Related Post