കോഴിക്കോട്: യുവതാരം ടൊവിനോ തോമസിന് രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞാണ് ടോവിനോ തോമസിനും ഭാര്യ ലിഡിയക്കും ജനിച്ചത്. ടോവിനോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് സന്തോഷവാര്‍ത്ത പങ്കുവെച്ചത്. പുതിയ കുഞ്ഞ് പിറന്നതില്‍ പൃഥ്വിരാജ്, നിവിന്‍ പോളി, ഇന്ദ്രജിത്ത്, ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത്, നീരജ് മാധവ്, പ്രാചി തെഹ്‌ലാന്‍, റീനൂ മാത്യൂസ് എന്നിവരടക്കം നിരവധി താരങ്ങളാണ് ടൊവിനോക്ക് ആശംസകളുമായി എത്തിയത്.
ഒന്‍പത് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2014 ഒക്ടോബര്‍ 25നാണ് ലിഡിയയെ ടോവിനോ മിന്നുകെട്ടിയത്. 2016 ജനുവരി 11ന് ഇരുവര്‍ക്കും ഇസ എന്ന പെണ്‍കുട്ടി പിറന്നു.