” ടൈം ടു തിങ്ക് ” ഓഡിയോ സിഡി പ്രകാശനം

സ്റ്റീഫൻ എം ജോസഫ് തമിഴിലും മലയാളത്തിലും സംവിധാനം ചെയ്യുന്ന ചിത്രമാണ് “ടൈം ടു പിങ്ക് “.
എറണാകുളം ഇടപ്പള്ളി മെട്രോ സ്റ്റേഷനിലെ ഗ്രൗണ്ട് ഫ്ലോറിൽ നടന്ന വിപുലമായ ചടങ്ങിൽ വെച്ച് സംവിധായകരായ കണ്ണൻ താമരാക്കുളം,പി കെ ബാബുരാജ്, ടി വി-ചലച്ചിത്ര താരങ്ങളായ ശ്രീകുമാർ,സ്നേഹ ശ്രീകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ” ടൈം ടു തിങ്ക് ” എന്ന ചിത്രത്തിന്റെ ഓഡിയോ സിഡി പ്രകാശനം നടന്നത്.

രാജീവ്‌ ആലുങ്കൽ, കവി രക്ചകൻ എന്നിവരുടെ വരികൾക്ക് നാല് സംഗീതസംവിധായകരായ കെ കെ, റോബിൻ രാജശേഖർ,വി അരുൺ, എ എസ് വിജയ് എന്നിവർ ചേർന്നാണ് സംഗീത പകർന്ന നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.എം ജി ശ്രീകുമാർ,കെ എസ് ഹരിശങ്കർ എന്നിവരാണ് ഗായകർ.

പ്രശസ്ത താരം ഉർവ്വശിയുടെ കുടുംബത്തിലെ അംഗമായ പുതുമുഖ നായകൻ അഭയ് ശങ്കർ,
പുതുമുഖ നായിക രേവതി വെങ്കട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഉർവശി, കലാരഞ്ജിനി, അർച്ചന ഗൗതം, സാം ജീവൻ, അച്ചു മാളവിക, ബാർഗവ് സൂര്യ, ശരവണൻ എന്നിവരാണ് മറ്റു താരങ്ങൾ.

എവിഐ മൂവി മേക്കേഴ്സിന്റെ ബാനറിൽ ക്രിസ്റ്റൽ ജയരാജ് പി നിർമ്മിക്കുന്ന ബഹുഭാഷാ ചിത്രമായ  “ടൈം ടു തിങ്ക്”. ഒരു പക്കാ കോമേഷ്യൽ ത്രില്ലർ എന്റെർറ്റൈനറാണ്. ഒപ്പം, ആത്മഹത്യക്ക് എതിരായിട്ടുള്ള ഒരു സാമൂഹിക ബോധവത്കരണവും ചിത്രം ലക്ഷ്യമാക്കുന്നുണ്ട്.

‘സേ ലൗഡ്,നോ ടു സൂയിസൈഡ് ‘ എന്നുള്ള ഹാഷ് ടാഗ് ഈ സിനിമയുടെ പ്രൊമോഷൻ ക്യാമ്പയിൻ ഭാഗമായി ഇപ്പോൾ ട്രെൻഡിംഗാണ്. ഛായാഗ്രഹണം- ആറുമുഖം, മേക്കപ്പ്- കലൈവാണി,
കോസ്റ്റ്യൂം ഡിസൈനർ- ഡയാന വിജയകുമാരി, കൊറിയോഗ്രാഫർ-ജയ്, ആക്ഷൻ-ജാക്കി ജോൺസൺ,പശ്ചാത്തല സംഗീതം-ഫ്രാൻസ്സ്കോ ട്രെസ്ക(ഇറ്റലി) സ്റ്റിൽസ്-ഗിരീഷ് അമ്പാടി.
എല്ലാ തലമുറയിൽ പെട്ടവർക്കും വളരെയധികം ആസ്വദിക്കാൻ പറ്റിയ ഒരു കംപ്ലീറ്റ് പാക്കേജ് എന്റെർറ്റൈൻർ ചിത്രമാണ് “ടൈം ടു തിങ്ക് ” സംവിധായകൻ സ്റ്റീഫൻ എം ജോസഫ് പറഞ്ഞു.
വിവിധ ഭാഷകളിൽ ഉടൻ റിലീസ് ചെയ്യാൻ പോകുന്ന “ടൈം ടു തിങ്ക് “, ഇടുക്കി, നാഗർകോവിൽ, തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോ, ചെന്നൈ എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.

ദക്ഷിണേന്ത്യയിൽ നിന്ന് റെഡ് എഫ്എം 93.5 ഈ ചിത്രത്തിന്റെ റേഡിയോ പാർട്ണറാണ്.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ ചിത്രത്തിന്റെ പ്രൊമോഷൻ പാർട്ണർ കൂട്ടായ്മയിലുണ്ട്. എസ് ആന്റ് ടി എഡു ടെക് ക്യാമ്പയിൻ സ്പോൺസറായും ഈ ചിത്രത്തിന്റെ ഭാഗമാണ്.

പി ആർ ഒ-എ എസ് ദിനേശ്.

English Summary : Time to think audio cd released

admin:
Related Post