രാജീവ് രവി,നിവില്‍ പോളിയുടെ ‘തുറമുഖം’ റോട്ടര്‍ഡാം ഫെസ്റ്റിവലില്‍

മലയാളത്തിന് ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച രാജീവ് രവി സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ” തുറമുഖം “അന്‍പതാമത് റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ ബിഗ് സ്‌ക്രീന്‍ കോമ്പറ്റിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നാണ്. വിവിധ രാജ്യങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 15 സിനിമകളിലൊന്നാണ് ‘തുറമുഖം’.

ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ കൂടിയാണ് റോട്ടര്‍ഡാം ഫെസ്റ്റിവല്‍. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന്റെ തിരക്കഥ സംഭാഷണമെഴുതുന്നത്. എഡിറ്റര്‍- ബി അജിത്കുമാര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്.

കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണ് ‘തുറമുഖം’. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുറമുഖം’.

വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

English Summary : Thuramukham movie in rotterdam festival

admin:
Related Post