ഷിബു എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് രാമകൃഷ്ണനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായണൻ സംവിധാനം ചെയ്ത ‘ബനേര്‍ഘട്ട’ ആമസോണ്‍ പ്രൈമില്‍ റിലീസായി.
കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പിറൈറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ തിരക്കഥ സംഭാഷണം അര്‍ജുന്‍ പ്രഭാകരന്‍, ഗോകുല്‍ രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ്.
ഛായാഗ്രഹണം -ബിനു, എഡിറ്റര്‍- പരീക്ഷിത്ത്, കല- വിഷ്ണുരാജ്, മേക്കപ്പ്- ജാഫര്‍, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ ചക്കാലയ്ക്കല്‍, പ്രൊജക്റ്റ് ഡിസൈനര്‍- വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടര്‍- അഖില്‍ ആനന്ദ്, അസ്സോ: ക്യാമറമാന്‍- അഖില്‍ കോട്ടയം, ടൈറ്റില്‍- റിയാസ് വൈറ്റ് മാര്‍ക്കര്‍, സ്റ്റില്‍സ്- ഫ്രാങ്കോ ഫ്രാന്‍സിസ്സ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
English Summary:Thrilling “Bannerghatta” released on Amazon Prime