നവാഗതനായ സഞ്ചിത് ചന്ദ്രസേനൻ്റെ സംവിധാനത്തിൽ അരുൺ കെ ഗോപിനാഥൻ തിരക്കഥയെഴുതി ജനപ്രിയ യുവതാരങ്ങൾ ഒന്നിക്കുന്ന മൾട്ടിഹീറോ ത്രില്ലർ ചിത്രം ‘ത്രയം’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ റീലീസ് ഓഗസ്റ്റിൽ നിശ്ചയിച്ചിരിക്കുന്നു. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ, നിരഞ്ച് രാജു, ചന്തുനാഥ്, അജു വർഗീസ്, ഡെയ്ൻ ഡേവിസ്, രാഹുൽ മാധവ്, ഷാലു റഹീം, അനാർക്കലി മരക്കാർ എന്നിവർ ആണ് പ്രധാന കഥാപാത്രങ്ങളെ അതരിപ്പിച്ചിരിക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
തിരക്കേറിയ നഗരത്തിൽ രാത്രിയുടെ പശ്ചാത്തലത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ബന്ധപ്പെട്ട് കിടക്കുന്ന പകയുടെയും കുറ്റ കൃത്യങ്ങളുടെയും പ്രണയത്തിൻ്റെയും പശ്ചാത്തലത്തിൽ നിരവധി ജീവിത സാഹചര്യങ്ങളിൽ നിന്നും വന്നുകയറുന്ന ഏതാനും യുവാക്കളുടെ കഥപറയുന്ന ചിത്രമാണ് ത്രയം. ആക്ഷനും സ്റ്റൈലിനും വയലൻസിനും എല്ലാം ശക്തമായ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ ത്രില്ലർ ചിത്രം ഒരുക്കിയിരിക്കുന്നത്. പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.
അരുൺ മുരളീധരൻ ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിഷ് എഡിറ്റിംഗ് ശൈലി കൊണ്ട് എന്നും പേരുകേട്ട ഡോൺമാക്സ് ആണ് ചിത്രത്തിൻ്റെ ത്രസിപ്പിക്കുന്ന ടീസർ കട് ചെയ്തിരിക്കുന്നത്. ജിജു സണ്ണി ഛായാഗ്രഹണവും രതീഷ് രാജ് ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്തിരൂർ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കല: സൂരജ് കുറവിലങ്ങാട്, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, സംഘടനം: ഫീനിക്സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു രവീന്ദ്രൻ, വി എഫ് എക്സ്: ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്: നവീൻ മുരളി, പി.ആർ.ഒ: പി ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: എം ആർ പ്രൊഫഷണൽ
English Summary : Thrayam will release in august